ലാലു പ്രസാദ് കൊല്ലാന്‍ ശ്രമിക്കുന്നതായി പപ്പു യാദവ്
പറ്റ്‌ന: തന്റെ രാഷ്ട്രീയ ഗുരു ലാലു പ്രസാദ് യാദവിനെതിരെ ഗുരുതരമായ ആരോപണവുമായി പപ്പു യാദവ് (രാജേഷ് രഞ്ജന്‍) എം പി രംഗത്തെത്തി. എയര്‍ ഹോസ്റ്റിനോട് മോശമായി പെരുമാറിയെന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലാലുവിനെതിരെ പപ്പു യാദവ് ആരോപണം ഉന്നയിച്ചത്.
തന്നെ ഇല്ലാതാക്കാനാണ് ലാലു പ്രസാദിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്തിനുള്ളില്‍ നടന്ന സംഭവം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. വിമാനം ലാന്‍ഡ് ചെയ്യുമ്പോഴേക്കും സംഭവത്തെക്കുറിച്ച് ലാലു പ്രസാദിന്റെ മകന്‍ തേജസ്വി ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഇതിന്റെ തെളിവാണ്. തേജസ്വിയുടെ പോസ്റ്റിന്റെ സമയം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഒരു യാത്രക്കാരന്റെ കൈയ്യില്‍ നിന്നും ഭക്ഷണം താഴെവീണാല്‍ ആരാണ് വൃത്തിയാക്കേണ്ടതെന്ന് പപ്പു യാദവ് ചോദിക്കുന്നു. മാപ്പു പറയാന്‍ താന്‍ തയ്യാറാണ് പക്ഷേ പരാതി എന്താണെന്ന് നിങ്ങള്‍ പരിശോധിച്ചുനോക്കൂയെന്ന് അദ്ദേഹം പറഞ്ഞു.
ലാലു പ്രസാദിന്റെ ആര്‍ജെഡിയില്‍ നിന്നും ഈവര്‍ഷം ആദ്യം പപ്പു യാദവിനെ പുറത്താക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു എംപിയുടെ ആരോപണം. അതിനിടെ പപ്പു യാദവ് തന്നെ അപമാനിച്ചെന്ന എയര്‍ ഹോസ്റ്റസിന്റെ പരാതിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുകയാണ്.












Click it and Unblock the Notifications