രാഹുലിനെ കളിയാക്കി 'പപ്പുപീഡിയ'
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുലിനെ കളിയാക്കിക്കൊണ്ട് ഒരു വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു ഇന്റര്‍ നെറ്റില്‍. പപ്പു പീഡിയ എന്നാണ് സൈറ്റിന്റെ പേര്.
രാഹുലിനെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ അങ്ങനെയൊക്കെ ചെയ്യുന്നുണ്ട് വെബ് സൈറ്റില്‍. പ്രസിദ്ധമായ വിക്കി പീഡിയയുടെ അതേ മാതൃകയിലാണ് 'പപ്പുപീഡിയ'യും തയ്യാറാക്കിയിരിക്കുന്നത്. വിക്കി ഗ്ലോബിന് മുകളില്‍ രാഹുലിന്റെ കാരിക്കേച്ചറാണ് വച്ചിട്ടുള്ളത്.

'ഞങ്ങള്‍ അഴിമതി നടത്തിയിട്ടുള്ളത് പണത്തിന് വേണ്ടിയാണ്. പപ്പുവിന്‍റെ തലച്ചോറ് മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി. സംഭാവന തന്ന് നിങ്ങള്‍ക്കും ഞങ്ങളെ സഹായിക്കാം- ദു:ഖാര്‍ദ്രയായ ഒരു അമ്മ'
വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ പപ്പു പീഡിയ ഫൗണ്ടേഴ്‌സിന്റെ അപേക്ഷ എന്ന രീതിയില്‍ ഈ സന്ദേശമാണ് കാണുക. സോണിയയുടെ കാരിക്കേച്ചറും വച്ചിട്ടുണ്ട് ഇതിനൊപ്പം.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരെക്കൊണ്ട നാടിനുണ്ടായ ദുരന്തങ്ങള്‍ ബോഫേഴ്‌സ് കേസ്, ഭോപ്പാല്‍ ദുരന്തം, സിഖ് കലാപം തുടങ്ങിയവയില്‍ ഒതുങ്ങുന്നില്ലെന്നാണ് സൈറ്റ് പറയുന്നത്. 1970 ജൂണ്‍ 19 ന് പപ്പുവിന്റെ ജനനമാണ് ഏറ്റവും വലിയ ദുരന്തമെന്നും സൈറ്റില്‍ കളിയാക്കി പറയുന്നുണ്ട്.
വിക്കി പീഡിയയില്‍ ഉള്ളത് പോലെ ഓരോ വിഭാഗങ്ങളായി മറ്റു വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ പൊളിറ്റിക്കല്‍ കരിയര്‍ ശൂന്യമാണ്. നെഹ്‌റു കുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ കുടുംബ വൃക്ഷത്തിന്റെ ഗ്രാഫിക്കല്‍ ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. രാഹുലിന്റെ പല പ്രസംഗങ്ങളും തമാശ രൂപത്തില്‍ സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ആളുകള്‍ കമന്റ് ചെയ്യാനുള്ള അവസരവും ഉണ്ട്.












Click it and Unblock the Notifications