കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരാ നീന്തൽ താരത്തിന് സസ്പെന്‍ഷൻ: ഗൂഡാലോചനയെന്ന് കര്‍മാകര്‍‍, സസ്പെന്‍ഷൻ‍ മൂന്ന് വർഷത്തേയ്ക്ക്!!

Google Oneindia Malayalam News

ബെംഗളൂരു: വനിതാ നീന്തല്‍‍ താരങ്ങളുടെ വീഡിയോ പകര്‍ത്തിയ സംഭവത്തിൽ അർജുന പുരസ്കാര ജേതാവിനെ സസ്പെൻ‍ഡ് ചെയ്തുു. നീന്തൽ‍ ചാമ്പ്യന്‍ഷിപ്പിനിടെ രഹസ്യമായി വീഡിയോ പകർത്തിയ പാരാ നീന്തൽ പ്രശാന്ത കർമാകറിനാണ് സസ്പെന്‍ഷന്‍ ലഭിച്ചിട്ടുള്ളത്. കോമണ്‍‍വെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലവും കർമാകർ നേടിയിട്ടുണ്ട്.

പാരാലിംപിക് കമ്മറ്റി ഓഫ് ഇന്ത്യയാണ് നീന്തൽ താരത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. മൂന്ന് വർഷത്തേയ്ക്കാണ് സസ്പെന്‍ഷന്‍. പാരാലിംമ്പിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും മെഡൽ നേടുകയും ചെയ്ത ആദ്യത്തെ നീന്തൽ താരമാണ് കർമാകർ. അപമര്യാദയായി പെരുമാറിയെന്നും സ്വഭാവദൂഷ്യവും ആരോപിച്ചാണ് പരാതി സ്വീകരിച്ചിട്ടുള്ളത്.

 ദേശീയ ചാമ്പ്യൻഷിപ്പിനിടെ

ദേശീയ ചാമ്പ്യൻഷിപ്പിനിടെ


2017ൽ ജയ്പൂരിൽ വച്ച് നടന്ന ദേശീയ പാരാലിമ്പിക് ചാമ്പ്യൻ ഷിപ്പിനിടെ രഹസ്യമായി വനിതാ നീന്തൽ താരങ്ങളുടെ വീഡിയോ പകർത്തിയെന്നാണ് പ്രശാന്തയ്ക്കെതിരെയുള്ള പരാതി. താരത്തിനെതിരെ രേഖാമൂലം പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പാരാലിംപിക് കമ്മറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

പുരസ്കാരങ്ങൾ നിരവധി

പുരസ്കാരങ്ങൾ നിരവധി



അര്‍ജുന പുരസ്കാരത്തിന് പുറമേ 2015ൽ ധ്യാൻചന്ദ് പുരസ്കാരവും 2014ൽ ഭീം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2009, 2011 വർഷങ്ങളിൽ‍ മികച്ച നീന്തൽ താരത്തിനുള്ള പുരസ്കാരങ്ങളും പ്രശാന്ത കർമാകർ നേടിയിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്സിന്റെ കോച്ച് കൂടിയായിരുന്നു കര്‍മാകർ. 2003ലെ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്തിട്ടുള്ള കർമ‍ാകർ നിരവധി മെഡ‍ലുകളാണ് നേടിയിട്ടുള്ളത്.

വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു

വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു


സഹായികളില്‍ ഒരാൾക്ക് ക്യാമറ നൽകിയ പ്രശാന്ത കർമ‍ാകർ‍ വീഡിയോ പകർത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് താരത്തിനെതിരെ ഉയർന്നിട്ടുള്ള ആരോപണം. ഇതിനെതിരെ പ്രതികരിച്ച നീന്തൽ താരങ്ങളുടെ രക്ഷിതാക്കളോട് താരം കയർത്തുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കർമാകറിന്റെ സഹായിയെ ചോദ്യം ചെയ്തതിൽ നിന്നും വീഡിയോ പകർത്തിയത് താരത്തിന്റെ നിർദേശത്തെ തുടർന്നാണെന്നും കണ്ടെത്തുകയായിരുന്നു.

ഗൂഡാലോചനയെന്ന്

ഗൂഡാലോചനയെന്ന്

വനിതാ നീന്തൽ താരങ്ങളുടെ വീഡിയോ പകര്‍ത്തിയെന്ന ആരോപണം തള്ളിക്കളഞ്ഞ കർമാകർ തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്നും ചൂണ്ടിക്കാണിക്കുന്നു. തനിക്ക് നേരെ ഉണ്ടായിട്ടുള്ളത് മുൻകൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ ഗൂഡാലോചനയാണെന്നും കർമാകര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്മറ്റിയുടെ ചില അനധികൃത നീക്കങ്ങള്‍ തുറന്നുകാണിക്കേണ്ടതുണ്ടെന്നും കർമാകർ‍ വ്യക്തമാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകിയിട്ടുള്ളതെന്ന് അവാര്‍ഡ് ജേതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പരാതി നേരത്തെയും

പരാതി നേരത്തെയും

പാരാ നീന്തൽ താരത്തിനെതിരെ പരാതി ലഭിക്കുന്നത് ആദ്യമായല്ലെന്നും ഇതിന് മുമ്പും ഇത്തരം പരാതികള്‍ വനിതാ താരങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പാരാലിമ്പിക് കമ്മറ്റി ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ജെ ചന്ദ്രശേഖർ ആരോപിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള കായിക താരങ്ങൾ അര്‍ജുന അവാർഡ് ജേതാവിനെതിരെ പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

English summary
Para-swimmer Prasanta Karmakar was suspended on Thursday for three years by the Paralympic Committee of India (PCI). The 2010 Commonwealth Games bronze medallist faces the action over charges of recording videos of female swimmers at the National Swimming Championships in Jaipur last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X