പാരഡൈസ് പേപ്പേഴ്സില്‍ കുടുങ്ങി കോണ്‍ഗ്രസും ബിജെപിയും: ജയന്ത് സിന്‍ഹയും സച്ചിന് പൈലറ്റും രേഖകളില്‍!
Recommended Video

ദില്ലി: പനാമ പേപ്പേഴ്സിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖരെ ഞെട്ടിച്ച് പാരഡൈസ് പേപ്പേഴ്സിന്റെ വിവരങ്ങള്‍ പുറത്ത്. നികുതി വെട്ടിച്ച് വിദേശത്ത് കോടികള്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുകളാണ് പാരഡൈസ് പേപ്പേഴ്സില്‍ പുറത്തുവിട്ടിട്ടുള്ളത്. കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍കെ സിന്‍ഹ, വിജയ് മല്യ, നീര റാഡിയ, പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ ചിലര്‍.
ജര്‍മന്‍ ദിനപത്രം സിഡ്ഡോയിച്ചെ സെയ്തൂങ്ങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്നവരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം, മുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഘെലോട്ട്, വയലാര്‍ രവിയുടെ മകന് രവി കൃഷ്ണ, കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് എന്നിവരും പാരഡൈസ് രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

714 പേര് ഇന്ത്യക്കാര്‍
പാരഡൈസ് പേപ്പേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണുള്ളത്. ഇന്ത്യയില്‍ നിന്ന് 714 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 13.4 ലക്ഷം രേഖകള്‍ പാരഡൈസ് പേപ്പര്‍ എന്ന പേരില്‍ പുറത്തുവിട്ടത്. നേരത്ത പനാമ പേപ്പര്‍ പുറത്തുവിട്ട ഐസിജെയുടെ പങ്കും ഇതിന് പിന്നിലുണ്ട്.

ആപ്പിള്‍ ബേ
പാരഡൈസ് പേപ്പേഴ്സില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ അധികവും ബര്‍മുഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ബേ, സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യ സിറ്റി എന്നീ സ്ഥാപനങ്ങളുടെ രേഖകളാണ്. ഈ കമ്പനികളുടെ ഉപയോക്താക്കളില്‍ അധികവും ഇന്ത്യക്കാരാണെന്ന സൂചനയാണുള്ളത്.

ഇന്ത്യയിലെ പ്രമുഖര്‍
2ജി സ്പെക്ട്രം കേസിലെ ഇടനിലക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ നീരാ റാഡിയ, പനാമ പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള അമിതാഭ് ബച്ചന്, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത എന്നിവരും പാരഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് അംഗം ജയന്ത് സിന്‍ഹയുടെ പേരും രേഖകളിലുണ്ട്. ഒമഡിയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന സിന്‍ഹ 2013ലാണ് കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുന്നത്. ഈ സ്ഥാപനമാണ് ആപ്പിള്‍ ബേയുമായി 2012ല്‍ കരാറൊപ്പിട്ടത്.

കോണ്‍ഗ്രസും വിവാദത്തില്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം, മുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഘെലോട്ട്, വയലാര്‍ രവിയുടെ മകന് രവി കൃഷ്ണ, കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് എന്നിവരും പാരഡൈസ് രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കാര്‍ത്തി ചിദംബരത്തെ പ്രതിചേര്‍ത്ത ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത്കെയര്‍, ജിന്‍ഡാല്‍ സ്റ്റീല്‍സ്, അപ്പോളോ
ടയേഴ്സ്, ഹാവെല്‍സ്, ഹിരാനന്ദനി ഗ്രൂപ്പ് എന്നിവയ്ക്ക് പുറമേ മദ്യ രാജാവ് വിജയ് മല്യയുടെ ജിഎംആര്‍ ഗ്രൂപ്പ്, യുണൈറ്റഡ് സ്പിരിറ്റ് എന്നീ കമ്പനികളുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ലോക നേതാക്കളും പട്ടികയില്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, എലിസബത്ത് രാജ്ഞി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് എന്നിവരുടെ പേരുകളും പാരഡൈസ് പേപ്പേഴ്സിലുണ്ട്. ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹൂസൈന്റെ രഹസ്യ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ












Click it and Unblock the Notifications