കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരഡൈസ് പേപ്പേഴ്സില്‍ കുടുങ്ങി കോണ്‍ഗ്രസും ബിജെപിയും: ജയന്ത് സിന്‍ഹയും സച്ചിന്‍ പൈലറ്റും രേഖകളില്‍!

Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രീയ നേതാക്കളടക്കം 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത് | Oneindia Malayalam

ദില്ലി: പനാമ പേപ്പേഴ്സിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖരെ ഞെട്ടിച്ച് പാരഡൈസ് പേപ്പേഴ്സിന്‍റെ വിവരങ്ങള്‍ പുറത്ത്. നികുതി വെട്ടിച്ച് വിദേശത്ത് കോടികള്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുകളാണ് പാരഡൈസ് പേപ്പേഴ്സില്‍ പുറത്തുവിട്ടിട്ടുള്ളത്. കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍കെ സിന്‍ഹ, വിജയ് മല്യ, നീര റാഡിയ, പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ ചിലര്‍.

ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!

ബിജെപിയ്ക്ക് പണികിട്ടുന്നത് ഇങ്ങനെയോ!! ജനങ്ങളില്‍ നിന്ന് പണംപിരിച്ച് പാര്‍ട്ടി, ജന്മദിനത്തില്‍ തുടക്കമെന്ന് കമല്‍ ഹാസന്‍ബിജെപിയ്ക്ക് പണികിട്ടുന്നത് ഇങ്ങനെയോ!! ജനങ്ങളില്‍ നിന്ന് പണംപിരിച്ച് പാര്‍ട്ടി, ജന്മദിനത്തില്‍ തുടക്കമെന്ന് കമല്‍ ഹാസന്‍

ജര്‍മന്‍ ദിനപത്രം സിഡ്ഡോയിച്ചെ സെയ്തൂങ്ങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്നവരുടെ കള്ളപ്പണ നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഘെലോട്ട്, വയലാര്‍ രവിയുടെ മകന്‍ രവി ക‍ൃഷ്ണ, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരും പാര‍ഡൈസ് രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

 714 പേര്‍ ഇന്ത്യക്കാര്‍

714 പേര്‍ ഇന്ത്യക്കാര്‍


പാരഡ‍ൈസ് പേപ്പേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണുള്ളത്. ഇന്ത്യയില്‍ നിന്ന് 714 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 13.4 ലക്ഷം രേഖകള്‍ പാര‍ഡൈസ് പേപ്പര്‍ എന്ന പേരില്‍ പുറത്തുവിട്ടത്. നേരത്ത പനാമ പേപ്പര്‍ പുറത്തുവിട്ട ഐസിജെയുടെ പങ്കും ഇതിന് പിന്നിലുണ്ട്.

 ആപ്പിള്‍ ബേ

ആപ്പിള്‍ ബേ


പാരഡൈസ് പേപ്പേഴ്സില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ അധികവും ബര്‍മുഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ബേ, സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യ സിറ്റി എന്നീ സ്ഥാപനങ്ങളുടെ രേഖകളാണ്. ഈ കമ്പനികളുടെ ഉപയോക്താക്കളില്‍ അധികവും ഇന്ത്യക്കാരാണെന്ന സൂചനയാണുള്ളത്.

 ഇന്ത്യയിലെ പ്രമുഖര്‍

ഇന്ത്യയിലെ പ്രമുഖര്‍


2ജി സ്പെക്ട്രം കേസിലെ ഇടനിലക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ നീരാ റാഡിയ, പനാമ പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള അമിതാഭ് ബച്ചന്‍, സഞ്‍ജയ് ദത്തിന്‍റെ ഭാര്യ മാന്യത എന്നിവരും പാരഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ലമെന്‍റ് അംഗം ജയന്ത് സിന്‍ഹയുടെ പേരും രേഖകളിലുണ്ട്. ഒമഡിയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന്‍റെ മുന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന സിന്‍ഹ 2013ലാണ് കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുന്നത്. ഈ സ്ഥാപനമാണ് ആപ്പിള്‍ ബേയുമായി 2012ല്‍ കരാറൊപ്പിട്ടത്.

 കോണ്‍ഗ്രസും വിവാദത്തില്‍

കോണ്‍ഗ്രസും വിവാദത്തില്‍


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഘെലോട്ട്, വയലാര്‍ രവിയുടെ മകന്‍ രവി ക‍ൃഷ്ണ, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരും പാര‍ഡൈസ് രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കാര്‍ത്തി ചിദംബരത്തെ പ്രതിചേര്‍ത്ത ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത്കെയര്‍, ജിന്‍ഡാല്‍ സ്റ്റീല്‍സ്, അപ്പോളോ
ടയേഴ്സ്, ഹാവെല്‍സ്, ഹിരാനന്ദനി ഗ്രൂപ്പ് എന്നിവയ്ക്ക് പുറമേ മദ്യ രാജാവ് വിജയ് മല്യയുടെ ജി​എംആര്‍ ഗ്രൂപ്പ്, യുണൈറ്റ‍ഡ് സ്പിരിറ്റ് എന്നീ കമ്പനികളുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

 ലോക നേതാക്കളും പട്ടികയില്‍

ലോക നേതാക്കളും പട്ടികയില്‍

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, എലിസബത്ത് രാജ്ഞി, റഷ്യന്‍ പ്രസിഡ‍ന്‍റ് വ്ളാഡിമിര്‍ പുടിന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ എന്നിവരുടെ പേരുകളും പാരഡ‍ൈസ് പേപ്പേഴ്സിലുണ്ട്. ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹൂസൈന്‍റെ രഹസ്യ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

English summary
A year after the Panama Papers leaked out the financial data of several individuals, including former Pakistan Prime Minister Nawaz Sharif, the 'Paradise Papers' have released 13.4 million leaked documents of corporate data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X