കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ പാരലിംപിക് സൂപ്പര്‍ താരം ബിജെപിയില്‍... പാരലിംപിക്‌സ് മെഡല്‍ നേടിയ ആദ്യ വനിത

Google Oneindia Malayalam News

Recommended Video

cmsvideo
പാരലിംപിക് സൂപ്പര്‍ താരം BJPയില്‍ | Oneindia Malayalam

ദില്ലി: ഹരിയാനയില്‍ ബിജെപി കൂടുതല്‍ കരുത്താര്‍ജിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂട്ടത്തോടെ എത്തുന്നതിന് പിന്നാലെ പ്രമുഖ പാരാലിംപിക് താരവും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രമുഖ നേതാക്കള്‍ എത്തുന്നത് വിഭാഗീയതയ്ക്ക് കാരണമാകുമെന്ന ഭയം ബിജെപിക്കുണ്ട്.

അതേസമയം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ഹരിയാനയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുണ്ട്. മഹാരാഷ്ട്രയിലാണ് വീണ്ടും നേതാക്കള്‍ എത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിമാര്‍ വരെ ബിജെപിയിലേക്ക് വരുമെന്നാണ് സൂചനകള്‍.

പാരാലിംപിക് താരം

പാരാലിംപിക് താരം

ഹരിയാനയില്‍ പാരാലിംപിക് താരമായ ദീപാ മാലിക്കാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു തീരുമാനം. പാരാലിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ദീപാ മാലിക്ക്. ഹരിയാനയില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഘടകമാണ് ദീപയെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

 വന്‍ നേട്ടമാകും

വന്‍ നേട്ടമാകും

ഹരിയാനയില്‍ ഏറ്റവും ജനപ്രീതിയുള്ള കായിക താരമാണ് ദീപാ മാലിക്. ഹരിയാനയില്‍ ക്രിക്കറ്റേതര കായിക മത്സരങ്ങള്‍ക്കാണ് ഏറ്റവുമധികം ആരാധകരുള്ളത്. ദീപയുടെ വരവ് പിന്നോക്ക വോട്ടുകളും, മുന്നോക്ക വോട്ടുകളും ഒരുപോലെ ബിജെപിയിലേക്ക് വരുന്നതിന് കാരണാകും. അതേസമയം ദീപയ്‌ക്കൊപ്പം ഐഎന്‍എല്‍ഡിയുടെ കെഹാര്‍ സിംഗ് റാവത്തും ബിജെപിയിലെത്തിയിട്ടുണ്ട്.

 സീറ്റ് നല്‍കുമോ

സീറ്റ് നല്‍കുമോ

ദില്ലിയില്‍ ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയിനിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശനം. അതേസമയം ദീപയ്ക്ക് ഹരിയാനയില്‍ സീറ്റ് നല്‍കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. ഇവര്‍ മത്സരിച്ചാല്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമായും പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.

 കാരണം എന്ത്?

കാരണം എന്ത്?

ബിജെപിയില്‍ ചേരാനുള്ള കാരണമായി ദീപ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തികളാണ്. പ്രധാന വകുപ്പുകള്‍ മോദി സര്‍ക്കാര്‍ നല്‍കിയത് സ്ത്രീകള്‍ക്കാണ്. അതേസമയം രാജ്യത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ച താരമാണ് ദീപയെന്നായിരുന്നു ബിജെപിയുടെ പരാമര്‍ശം. അതേസമയം ഹരിയാനയില്‍ പ്രശസ്ത താരങ്ങള്‍ ഇനിയും ബിജെപിയിലെത്തുമെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍.....

കോണ്‍ഗ്രസ് നേതാക്കള്‍.....

കോണ്‍ഗ്രസ് നേതാക്കള്‍ ഹരിയാനയില്‍ മാത്രമല്ല മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സതാര ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രഞ്ജിത് സിംഗ് നായിക് നിമ്പല്‍ക്കര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മധ മണ്ഡലത്തിലെ ശക്തനായ നേതാവാണ് അദ്ദേഹം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തുന്ന അഞ്ചാമത്തെ നേതാവാണ് രഞ്ജിത്ത് സിംഗ്.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍

English summary
paralympic games winner deepa malik joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X