പർഭാനിയിൽ ക്ഷേത്രമേൽക്കൂര തകർന്നു വീണ് 4 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മഹാരാഷ്ട്ര പര്‍ഭാനിയില്‍ ക്ഷേത്രമേല്‍ക്കൂര തകര്‍ന്നുവീണ് നാലുമരണം. നിർമാണത്തിലിരുന്ന സഭാ മണ്ഡപത്തിന്റെ മേൽക്കൂര തകർന്നു വീണാണ് അപകടം ഉണ്ടായത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ശനിയാഴ്ച വൈകീട്ടോടെയാണഅ അപകടം നടന്നത്. അപകടത്തിന് പിന്നാലെ തന്നെ ജില്ലാ ഭരണകൂടം അതിവേഗ രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസ്, ദുരന്തനിവാരണ സേനാ സംഘങ്ങൾ എന്നിവർ സംയുക്തമായതാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അവശിഷ്ടങ്ങൾക്കടിയിൽ ഏകദേശം 30 മുതൽ 40 വരെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ സമീപ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ ആംബുലൻസുകളും മെഡിക്കൽ സംഘങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഭാരവാഹനങ്ങളും പ്രത്യേക രക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. നിർമാണത്തിലെ സുരക്ഷാ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം പിന്നീട് നടത്തുമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications