6വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം: പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപണം
ദില്ലി: റയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ ഒന്നാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സിബിഐ അന്വേണം വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിനായി ദില്ലി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
ജനുവരിയിലാണ് ദേവാന്ഷിനെ വാട്ടര്‍ ടാങ്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദേവാന്ഷിന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുട്ടിയുടേത് അപകടമരണമാണെന്നും പിതാവ് ആരോപിച്ചു. കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്.

സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നതായി പിതാവ് റാംഹീത് മീന ആരോപിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിന് പോകരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചതായി ഇയാള്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചതായി അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications