പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; അച്ഛനും അമ്മയും ചേര്‍ന്ന് കൊടുംക്രൂരത, കാരണം ഇതാണ്
മംഗലാപുരം: ആഗ്രഹങ്ങള്‍ മനുഷ്യനെ മൃഗതുല്യമാക്കുന്നു എന്നതിന് ഉദാഹരമാണ് കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സംഭവം. പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതിന് പിടിയിലായത് അച്ഛനും അമ്മയും. 40 ദിവസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ ആ കുഞ്ഞിന്. ദമ്പതിമാര്‍ക്ക് ആണ്‍കുട്ടിയോടാണ് താല്‍പ്പര്യമത്രെ. പിറന്നതാകട്ടെ പെണ്‍കുഞ്ഞും.
പിന്നീടാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. പക്ഷേ സംഭവം എല്ലാം പുറത്തായി. പോലീസ് അന്വേഷണത്തിലേക്ക് നയിച്ചതും പ്രതികള്‍ പിടികൂടാന്‍ കാരണമാകുകയും ചെയ്ത സംഭവം ഇങ്ങനെ...

സംഭവം നടന്നത് ഇവിടെ
ഉത്തര കന്നഡയിലെ സിര്‍സിയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മൃതദേഹം ഇവിടെയുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തി. അര്‍ധരാത്രി കാണാതായ കുട്ടിയെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരയുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തൊട്ടിലില്‍ കിടത്തിയ കുട്ടി
അമ്മ പ്രിയങ്കയുടെ മുറിയില്‍ തൊട്ടിലില്‍ കിടത്തിയതായിരുന്നു കുഞ്ഞിനെ. രാത്രി എഴുന്നേറ്റ് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണുന്നില്ല. തുടര്‍ന്ന് വീട്ടുകാരോടും അയല്വാസികളോളും പ്രിയങ്കയും ഭര്‍ത്താവ് ചന്ദ്രശേഖര്‍ ഭട്ടും വിവരം പറഞ്ഞു തിരച്ചില്‍ തുടങ്ങി. ഇതാണ് ആദ്യ കഥ.

അമ്മാവന് സംശയം
പ്രിയങ്കയുടെ സഹോദരന് അഭിഷേക് ജഗദീഷ് ചൗധരിക്ക് സംഭവത്തില്‍ സംശയം തോന്നി. ഇയാള്‍ മുറിയില്‍ പരിശോധിച്ചു. രാത്രി പുറത്ത് നിന്ന് ആരെങ്കിലും വന്നതായി ലക്ഷണമില്ല. പിന്നെ എങ്ങനെയാണ് കുഞ്ഞ് അടുത്തുള്ള കിണറ്റിലെത്തുക. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചൗധരി യെല്ലാപൂര്‍ പോലീസില്‍ പരാതി നല്കി.
Recommended Video

കുറ്റം ചെയ്തവരിലേക്ക് പോലീസ്
പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. പുറത്ത് നിന്ന് ആരെങ്കിലും അതിക്രമിച്ച് കടന്നതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണമുണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റം ചെയ്തവരിലേക്ക് എത്തിയത്.

കൊലപാതത്തിന് കാരണം
42കാരനാണ് ചന്ദ്രശേഖര്‍ ഭട്ട്. ഭാര്യ പ്രിയങ്കയ്ക്ക് 21 വയസും. ഇവര്‍ക്ക് ആണ്‍കുഞ്ഞിനോടാണ് താല്‍പ്പര്യം. പിറന്നത് പെണ്‍കുഞ്ഞ്. അന്ന് മുതലേ ഇരുവര്‍ക്കും സ്വഭാവത്തില്‍ മാറ്റം പ്രകടമായിരുന്നു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പദ്ധതി ഒരുക്കിയതും കൊലപാതകം നടത്തിയതും.

പ്രതികള്‍ കുറ്റമേറ്റ ശേഷം പറഞ്ഞത്
തനുശ്രീ എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടിരുന്നത്. കൊലപാതകം നടത്തിയത് തങ്ങളാണ് ഭട്ടും പ്രിയങ്കയും സമ്മതിച്ചുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു അറിയിച്ചു. കുടുംബത്തിലെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications