പെണ്‍മക്കള്‍ക്ക് പ്രണയമുണ്ടെങ്കില്‍ രക്ഷിതാക്കള്‍ എന്തുചെയ്യും?ഈ മാതാപിതാക്കള്‍ ചെയ്തത്...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെയാണ് കനാലിലെറിഞ്ഞത്.
ലുധിയാന: ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തിന്റെ പേരില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ കനാലില്‍ എറിഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെയാണ് കനാലിലെറിഞ്ഞത്. ഇതില്‍ ഒരാള്‍ മരണപ്പെട്ടു, രണ്ടാമത്തെ കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവമുണ്ടായത്.
ഉദയ് ചന്ദ് എന്ന ഓട്ടോ ഡ്രൈവറും, ഇയാളുടെ ഭാര്യ ലക്ഷ്മിയും ചേര്‍ന്നാണ് പെണ്‍മക്കളായ ജ്യോതി, പ്രീതി എന്നിവര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം കനാലില്‍ എറിഞ്ഞത്. ഇതില്‍ ജ്യോതിയാണ് മരണപ്പെട്ടത്. കനാലിലൂടെ ഒഴുകിപ്പോകുകയായിരുന്ന കുട്ടികളെ നാട്ടുകാരാണ് രക്ഷിച്ചത്. എന്നാല്‍ ജ്യോതി ആശുപത്രിയിലെത്തും മുന്‍പേ മരിച്ചിരുന്നു. രക്ഷപ്പെട്ട പ്രീതി ആദ്യം പോലീസിനോട് യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിരുന്നില്ല, തങ്ങള്‍ അനാഥരാണെന്നും, ആരോ നല്‍കിയ ഭക്ഷണം കഴിച്ചാണ് അബോധാവസ്ഥയിലായതെന്നുമാണ് പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോളാണ് സത്യം പറയാന്‍ തയ്യാറായത്.

മാതാപിതാക്കളുടെ ക്രൂരത...
ആണ്‍സുഹൃത്തുക്കളുമായി പ്രണയമുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് പെണ്‍മക്കളെ കൊലപ്പെടുത്താന്‍ ഉദയ്ചന്ദും ലക്ഷ്മിയും തീരുമാനിച്ചത്. ഫെബ്രുവരി 27 തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വൈകിയാണ് ഇരുവരും വീട്ടിലെത്തിയത്. ഇത് മാതാപിതാക്കള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കനാലില്‍ എറിഞ്ഞു...
മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണമാണ് പെണ്‍കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. പിന്നീട് ഇരുവരെയും സിദ്വാന്‍ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. കനാലില്‍ എറിയുന്നതിന് മുന്‍പ് ദുപ്പട്ട ഉപയോഗിച്ച് ജ്യോതിയുടെ കഴുത്തുമുറുക്കിയിരുന്നതായും പോലീസ് പറഞ്ഞു.

ഒരാള്‍ മരണപ്പെട്ടു...
പെണ്‍കുട്ടികള്‍ കനാലിലൂടെ ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ ആശുപത്രിയിലെത്തും മുന്‍പേ മരണപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രീതി ആദ്യം വ്യാജമൊഴി നല്‍കിയതും പോലീസിനെ കുഴപ്പിച്ചു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സത്യം പറയാന്‍ പ്രീതി തയ്യാറായത്.

മാതാപിതാക്കള്‍ ഒളിവില്‍...
പെണ്‍മക്കളെ കനാലില്‍ എറിഞ്ഞ മാതാപിതാക്കള്‍ക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് ശേഷം പെണ്‍കുട്ടികളുടെ മാതാപിതാക്കളായ ഉദയ്ചന്ദും ലക്ഷ്മിയും ഒളിവില്‍പ്പോയിരിക്കുകയാണ്.












Click it and Unblock the Notifications