കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ വഴക്ക് തീര്‍ക്കാന്‍ എത്തിയ അമ്മമാര്‍ തമ്മില്‍ പൊതിരെ തല്ല്... വീഡിയോ വൈറല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഷുഹൈബ് സിപിഎമ്മിന്റെ നോട്ടപുള്ളിയായിരുന്നു, എല്ലാം ജയരാജന്റെ ഈ ഫേസ്ബുക് പോസ്റ്റ് പറയും

കുട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങനങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടാതിരിക്കുന്നതാണ് പൊതുവേ നല്ലത്. കാരണം ഒരുകാര്യവുമില്ലാതെ കുഞ്ഞുങ്ങള്‍ തമ്മില്‍ തല്ലിയാലും ആ പ്രശ്നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കും. ഇനി മാതാപിതാക്കള്‍ ഇടപെട്ടാലോ. ദാ ഇങ്ങനെയിരിക്കും. ദക്ഷിണ കന്നഡയില അങ്കോല താലൂക്കിലാണ് സംഭവം. സഹപാഠി തല്ലിയതോടെ കുട്ടി വീട്ടില്‍ വന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.

പരാതി

പരാതി

ചൊവ്വാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. സഹപാഠി തല്ലിയെന്ന് വൈകീട്ട് വീട്ടില്‍ എത്തിയ കുട്ടി അമ്മയോട് പറഞ്ഞു. സംഭവം കേട്ടപാതി കേള്‍ക്കാത്ത പാതി അമ്മയും അമ്മൂമ്മയും ചേര്‍ന്ന് സ്കൂളിലെത്തി.

ചെരുപ്പ് കൊണ്ട് തല്ലി

ചെരുപ്പ് കൊണ്ട് തല്ലി

മകനെ തല്ലിയ മൂന്നാം ക്ലാസുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ചെരിപ്പ് കൊണ്ട് മുഖത്തടിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു. ഇതോടെ ഇവരുടെ തല്ലുകൊണ്ട കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി പരാതിപ്പെട്ടു.

രക്ഷാകര്‍തൃ യോഗം

രക്ഷാകര്‍തൃ യോഗം

തുടര്‍ന്ന് സ്കൂള്‍ മോണിറ്ററിങ്ങ് കമ്മിറ്റി ഇരുകൂട്ടരേയും സ്കൂളിലേക്ക് യോഗത്തിന് വിളിപ്പിച്ചു. 10 മണിക്ക് മീറ്റിങ്ങ് തുടങ്ങിയതും സംഭവം കലങ്ങി മറിയാന്‍ തുടങ്ങി.

വാക്കേറ്റവും കൈയ്യാങ്കളിയും

വാക്കേറ്റവും കൈയ്യാങ്കളിയും

പക്ഷേ യോഗം തുടങ്ങിയതോടെ ഇരുകൂട്ടരും പരസ്പരം വാക്കേറ്റമായി. ഒടുവില്‍ സ്കൂള്‍ മുറ്റത്തേക്ക് ഇറങ്ങിയ മാതാപിതാക്കള്‍ മണ്ണുവാരിയെറിഞ്ഞും ചെരിപ്പെറിഞ്ഞും ചവിട്ടിയുമൊത്തെ സീന്‍ സൂപ്പറാക്കി.

ഒടുവില്‍ പോലീസ് എത്തി

സംഭവം കൈയ്യീന്ന് പോയതോടെ സ്കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചു. അവസാനാം മാതാപിതാക്കളേയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോയി. ഇനി സ്കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് എഴുതിവാങ്ങിയാണത്രേ വിട്ടത്.

കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നുകറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നു

<strong></strong>സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽസെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽസെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!

കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്

English summary
A trivial classroom fight between two Class III students on Tuesday took an ugly turn and their parents fought with stones and chappals over the next two days at a school in Uttara Kannada district's Ankola taluk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X