ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എരുക്കിന്‍ പാല്‍ നല്‍കി കൊന്നു; മാതാപിതാക്കളള്‍ അറസ്റ്റില്‍
മധുര: ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം.
വൈര മുരുകന്‍ -സൗമ്യ ദമ്പതികളാണ് മുപ്പത് മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവരുടെ ആദ്യകുഞ്ഞും പെണ്‍കുട്ടിയായിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്.

എരുക്ക് മരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞ് മരിച്ച ശേഷം വീട്ട് മുറ്റത്ത് തന്നെ കുഴിച്ചിടുകയായിരുന്നു.
മാര്‍ച്ച് രണ്ടാം തിയ്യതിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംശയം തോന്നിയ അയല്‍വാസികള്‍ സംഭവം പൊലീസിനെ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതശരീരം വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മാതാപിതാക്കളേയും കുട്ടിയുടെ മുത്തച്ഛനേയും അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications