3 വയസ്സുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി
ഹൈരാബാദ്: മൂന്ന് വയസ്സുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി. ഹൈദരാബാദിലെ ഷംഷാബാദ് റോഡിലാണ് സംഭവം നടന്നത്. റോഡരിക്കല് പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കുട്ടിയുടെ കരച്ചില് കണ്ടാണ് നാട്ടുക്കാര് ശ്രദ്ധിക്കുന്നത്.
കാറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുട്ടിയുടെ കയ്യില്‍ താക്കോല്‍ കൊടുത്താണ് പോയത്. കാറിലിരുന്ന് കളിക്കുന്നതിനിടയില്‍ ബട്ടനില്‍ കൈ അമര്‍ന്ന് ഡോര്‍ ലോക്ക് ആയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാതാപിതാക്കള്‍ എത്താതായപ്പോഴാണ് കുട്ടി കരയാന്‍ തുടങ്ങിയത്.

കരഞ്ഞ് തളര്‍ന്ന കുട്ടിയ്ക്ക് ശ്വാസംമുട്ടുന്നതായി പുറത്ത് നിന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ഡോര്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. കുട്ടിയെ മാതാപിതാക്കല്‍ സ്ഥലത്ത് എത്തിയതോടെ നാട്ടുക്കാര് ബഹളം വെയ്ക്കുകയായിരുന്നു. പിന്നീട് നിര്‍ബന്ധപ്പൂര്‍വ്വം കാറിന്റെ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.
ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. നാട്ടുകാര്‍ക്കിടയില്‍ നിന്നും ഒരു വിധത്തില്‍ ഇവര്‍ തടിയൂരുകയായിരുന്നു. നിലവില്‍ പരാതിയൊന്നും സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്ഥലം ഇന്‍സ്പെക്ടര്‍ മഹേഷ് പറഞ്ഞു. കുട്ടികളെ കാറില്‍ ഇരുത്തി പുറത്ത് പോകുന്ന സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ കാറിലിരുന്ന് ശ്വാസംമുട്ടി മരിച്ച സംഭവങ്ങളും നടന്നിട്ടുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications