കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കാമുകിക്കും ഇത്തരം അവസ്ഥ ഉണ്ടാവരുത്, പ്രത്യുഷയുടെ മരണത്തില്‍ രക്ഷിതാക്കളുടെ വെളിപ്പെടുത്തൽ

  • By Siniya
Google Oneindia Malayalam News

മുംബൈ: സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ രാഹുല്‍ രാജ്‌സിംഗിനെതിരെ താരത്തിന്റെ രക്ഷിതാക്കള്‍. സീരിലില്‍ അഭിനയിച്ച് സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് പ്രത്യുഷയുടെ ജീവിതത്തിലേക്ക് രാഹുല്‍ കടന്നു വന്നതെന്ന് രക്ഷിതാക്കള്‍ വെളിപ്പെടുത്തുന്നു.

രാഹുലും പ്രത്യുഷയുമായുള്ള പ്രണയ ബന്ധം തകര്‍ന്നത് താരത്തിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയാണ്് പ്രത്യുഷ ഗോരെഗാവിലെ ഫളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതേ സമയം ഞെഞ്ചുവേദനയെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. മരണത്തെ കുറിച്ച് മാതാപിതാക്കള്‍ പറയുന്നതിങ്ങനെ...

 മകളെ നിയന്ത്രിച്ചത്

മകളെ നിയന്ത്രിച്ചത്

പ്രത്യുഷയെ പരിപൂര്‍ണമായി നിയന്ത്രിച്ചത് രാഹുലാണ്. ഇയാള്‍ പലവട്ടം പരസ്യമായി മര്‍ദ്ദിച്ചിരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.

രാഹുലിനെ പരിചയപ്പെട്ടത്

രാഹുലിനെ പരിചയപ്പെട്ടത്

പ്രത്യുഷ ടെലിവിഷനില്‍ അഭിനയിച്ച് സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് പ്രത്യുഷയുടെ ജീവിതത്തിലേക്ക് രാഹുല്‍ കടന്നു വന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. അവളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് രാഹുല്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞിരുന്നു.

ഒന്‍പതു വയസ്സുള്ള മകന്‍

ഒന്‍പതു വയസ്സുള്ള മകന്‍

രാഹുലിന് മറ്റൊരു ബന്ധത്തില്‍ ഒന്‍പതുവയസ്സുള്ള മകനുള്ള കാര്യ പ്രത്യുഷ അടുത്താണ് അറിഞ്ഞത്.

ഭീഷണി

ഭീഷണി

രക്ഷിതാക്കള്‍ക്കൊപ്പം താമസിച്ചാല്‍ തന്നെ ഒഴിവാക്കുമെന്ന് രാഹുല്‍ പ്രത്യുഷയോട് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

കടുത്ത നിയന്ത്രണം

കടുത്ത നിയന്ത്രണം

പ്രത്യുഷയെ അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇടപെടാന്‍ രാഹുല്‍ അനുവദിച്ചിരുന്നില്ല. രാഹുലിന് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും രക്ഷിതാക്കള്‍ പറയുന്നു.

വാര്‍ത്ത അറിഞ്ഞത്

വാര്‍ത്ത അറിഞ്ഞത്

പ്രത്യുഷയുടെ കാര്യങ്ങള്‍ അറിഞ്ഞ് വിളിക്കാനുള്ള നമ്പറോ എവിടെയാണുള്ളതെന്നു പോലും അറിയില്ലായിരുന്നു. ചില സുഹൃത്തുക്കള്‍ വഴിയാണ് വിവരങ്ങള്‍ ലഭിച്ചത്.

English summary
parents revealed prathyusha's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X