കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നുമോളെ വീട്ടിലെത്തിയ്ക്കാന്‍ സഹായം തേടി മാതാപിതാക്കള്‍

  • By Desk
Google Oneindia Malayalam News

എല്ലാ രക്ഷിതാക്കൾക്കും തങ്ങളുടെ ആദ്യകുഞ്ഞിന്റെ ജനനം ആഘോഷിക്കാൻ കഴിഞ്ഞെന്നു വരില്ല. ഈ വർഷം ഏപ്രിൽ 18 നാണ് കെ ശിവയും സായി പ്രിയയും അച്ഛനും അമ്മയും ആയത്. അവരുടെ സന്തോഷം മായ്ച്ചുകൊണ്ട് ആ വാർത്ത കുടുംബത്തിലും കൂട്ടുകാരുടെയും ഇടയിൽ എത്തി. ഏഴാം മാസത്തിൽ വളരെ സങ്കീർണ പ്രശ്നങ്ങളുമായാണ് മാസം തികയാതെ ആ കുഞ്ഞു ജനിച്ചത്. പെട്ടെന്ന് തന്നെ പീഡിയാട്രീഷൻ അവളെ വെന്റിലേറ്ററിൽ ആക്കി. ഒരു മാസം കഴിഞ്ഞിട്ടും ശിവയുടെയും പ്രിയയുടെയും കുഞ്ഞു ഹൈദരാബാദിലെ ലിറ്റിൽ സ്റ്റാർ ആശുപത്രിയിൽ ആണ്. കുഞ്ഞു ചെറുതായി വളർന്നു എങ്കിലും ഭാരം കൂടിയിട്ടില്ല. വിളറിയിരിക്കുന്ന കുഞ്ഞു ഇടയ്ക്ക് വേദന കൊണ്ട് കരയുകയും ചെയ്യുന്നുണ്ട്.

കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ സായിപ്രിയയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. ഒരു ദിവസം പ്രിയയ്ക്ക് ശ്വസിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായി. എയർസെൽ ജീവനക്കാരനായ ശിവ അപ്പോൾ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് തന്നെ സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കണമെന്നും അല്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും അപകടമാണെന്നും ഡോക്ടർ പറഞ്ഞു.

child

കുഞ്ഞു ജനിച്ചശേഷം പ്രിയ പെട്ടെന്ന് തന്നെ അസ്വസ്ഥതകളിൽ നിന്നും പുറത്തുവന്നു. ഒന്നുരണ്ട് ആഴ്ച കൊണ്ട്‌ ശാരീരിക അസ്വസ്ഥതകൾ കുറഞ്ഞു. ഇപ്പോൾ അവൾ കുഞ്ഞിനെ ഓർത്തു ആകുലപ്പെടുന്നു. കുഞ്ഞിന് ഇതുവരെ മുലപ്പാൽ കൊടുക്കാനായിട്ടില്ല. ട്യൂബും സൂചികളുമായി കുഞ്ഞു വെന്റിലേറ്ററിലാണ്. വളരെ മെലിഞ്ഞ കുഞ്ഞു തൊടുമ്പോഴെല്ലാം കരയുകയാണ്.

child 2

ആശുപത്രി ബില്ല് കൂടി വരികയാണ്. തങ്ങളുടെ നവജാത ശിശുവിന്റെ പ്രശ്നങ്ങൾ ഇത്രയും വഷളാകുമെന്ന് ശിവയും പ്രിയയും കരുതിയില്ല. മാസം 15000 രൂപ ലഭിച്ചുകൊണ്ടിരുന്ന ശിവയുടെ ജോലി ഇപ്പോൾ നഷ്ടപ്പെട്ടു. ഇതുകൊണ്ട് അവരുടെ കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങൾ പോലും ചെയ്യാനാകുമായിരുന്നില്ല. ഈ അടിയന്തരാവസ്ഥ തരണം ചെയ്യാൻ അവരുടെ കയ്യിൽ ഒന്നുമില്ല. ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് അവർ ഒരിക്കലും വിചാരിച്ചിരുന്നില്ല.

child 3

കുഞ്ഞിന്റെ ചികിത്സയ്ക്കായി കൂട്ടുകാരിൽ നിന്നും കുടുംബത്തിൽ നിന്നും അവർ ധാരാളം കടം വാങ്ങിക്കഴിഞ്ഞു. മേയിൽ ആശുപത്രി ബില്ല് 4 .5 ലക്ഷം ആയിരുന്നു. പാരമ്പര്യമായികിട്ടിയ എല്ലാ സ്വർണ്ണവും വിറ്റ് അത് അടച്ചു. തങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്നതിൽ ശിവയ്ക്കും പ്രീയയ്ക്കും ഒട്ടും വിഷമമില്ല. തങ്ങളുടെ കുഞ്ഞിനെ വീട്ടിൽ കൊണ്ട് വരണം ബാക്കിയെല്ലാം രണ്ടാമത് മാത്രമെന്ന് പ്രിയ ഉറച്ച ശബ്ദത്തിൽ പറയുന്നു

child 4

കുഞ്ഞിന്റെ ബാക്കി ചികിത്സയ്ക്കായി ഇനിയും ഏതാണ്ട് 8 ലക്ഷം രൂപ ആവശ്യമായി വരും. ഒരു വരുമാനവും ഇല്ലാത്ത ശിവയ്ക്കും പ്രിയയ്ക്കും ഇത് താങ്ങാൻ പറ്റാത്ത സമയമാണ്. എന്തെങ്കിലും അത്ഭുതം സംഭവിക്കാതെ 8 ലക്ഷം സംഭരിക്കുക എന്നത് അസംഭവ്യമാണ് നിങ്ങൾക്ക് ശിവയുടെ മകളുടെ ചികിത്സയ്ക്ക് സഹായിക്കണമെന്നുണ്ടെങ്കിൽ ഇവിടെ സംഭാവന ചെയ്യുക. ഒപ്പം ഫേസ്ബുക്കും വാട്സ്ആപ്പും വഴി ഈ കഥ ഷെയർ ചെയ്യുകയും ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X