Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നര വയസ്സുകാരിയുടെ കാലില്‍ കയറ് കൊണ്ട് കെട്ടിയിട്ടാണ് ഈ അമ്മ 9 മണിക്കൂര്‍ ജോലിയ്ക്ക് പോകുന്നത്

അഹമദാബാദ്: ഒന്നര വയസ്സുകാരി ശിവാനി പകല്‍ 9 മണിക്കൂര്‍ വീടിന് മുറ്റത്ത് ഇഴഞ്ഞു നടക്കുമ്പോള്‍ കാലില്‍ ഒരു പ്ലാസ്റ്റിക് കയര്‍ കൂടി കെട്ടിയിട്ടുണ്ടാകും. വീടിന്റെ മൂലയില്‍ സ്ഥാപിച്ച ഒരു കല്ലില്‍ കയറിന്റെ ഒരറ്റം മുറുക്കി കെട്ടിവെച്ചിട്ടുണ്ട്. 2 മീറ്റര്‍ നീളമുള്ള കയര്‍ കൊണ്ടാണ് കാലില്‍ കെട്ടിയിട്ടുള്ളത്. ഈ ദൂരത്തില്‍ ശിവാനിയ്ക്ക് എവിടെയും പോകാം.

കാലില്‍ കയര്‍ കെട്ടി ഇഴഞ്ഞ് നടക്കുന്ന ശിവാനിയെ കണ്ടാല്‍ ആരുടെയും കണ്ണൊന്നു നിറഞ്ഞു പോകും. പക്ഷെ ശിവാനിയുടെ അമ്മയുടെ മുന്നില്‍ മകളെ നോക്കാന്‍ വേറെ മാര്‍ഗങ്ങളില്ല. കനത്ത ചൂടിനെ അതിജീവിച്ചും ആ കുഞ്ഞ് മുറ്റത്ത് ഇഴഞ്ഞു നടക്കുകയാണ്. ശിവാനിയുടെ കഥ തുടര്‍ന്ന് വായിക്കൂ...

ശിവാനിയെ കെട്ടിയിട്ടത്

ശിവാനിയെ കെട്ടിയിട്ടത്


ശിവാനിയുടെ അമ്മയുടെ മുന്നില്‍ വേറെ വഴികള്‍ ഇല്ലാതെയാണ് ഒന്നര വയസ്സുകാരിയായ മകളെ കെട്ടിയിടുന്നത്. ഭാര്യയുടെ ഭര്‍ത്താവും കൂലി പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടയില്‍ കുട്ടിയ സംരക്ഷിക്കാന്‍ ഇവര്‍ക്ക് വേറെ മാര്‍ഗമില്ല.

ദിവസ കൂലി 250 രൂപ

ദിവസ കൂലി 250 രൂപ

ശിവാനിയുടെ അമ്മ സര്‍ത്ത കലറയും ഭര്‍ത്താവും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. ദിവസം 250 രൂപയാണ് ഇവരുടെ കൂലി.
മൂത്ത കുഞ്ഞിന് മൂന്ന് വയസ്സ്

മൂത്ത കുഞ്ഞിന് മൂന്ന് വയസ്സ്

23ാം വയസ്സില്‍ രണ്ട് കുട്ടികളുടെ അമ്മയാണ് സര്‍ത്ത. മൂത്ത കുട്ടിയ്ക്ക് മൂന്ന് വയസ്സാണ് പ്രായം. ഇളയ കുട്ടിയെ സംരക്ഷിക്കാനുള്ള പ്രായം സഹോദരന് ഇല്ല.
തൊഴിലാളികള്‍ക്കിടയില്‍ സ്ഥിരം കാഴ്ച

തൊഴിലാളികള്‍ക്കിടയില്‍ സ്ഥിരം കാഴ്ച


കെട്ടിനിര്‍മ്മാണത്തിന് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കാണുന്ന സ്ഥിരം കാഴ്ചയാണിത്. മഴയിലും വെയിലിലും മാതാപിതാകള്‍ക്കൊപ്പം കുട്ടികള്‍ ജോലിക്കെത്താറുണ്ട്.

മുതലാളിമാര്‍ക്ക് ജോലി തീര്‍ന്നാല്‍ മതി

മുതലാളിമാര്‍ക്ക് ജോലി തീര്‍ന്നാല്‍ മതി


കെട്ടിട നിര്‍മാണത്തിന് എത്തുന്ന തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചോ സുരക്ഷിതത്വത്തോക്കുറിച്ചോ മുതലാളിമാര്‍ അന്വേഷിക്കാരില്ലെന്ന് യുവതി പറയുന്നു. ഇത്രയും വാഹനങ്ങള്‍ വന്നു പോകുന്ന റോഡില്‍ നിന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് കെട്ടിയിടുന്നത് എന്നും യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+