മോഡിയുടെ ജീവിതകഥയും സിനിമയാകുന്നു
ഒരു ചെറിയ ചായക്കടക്കാരനില്‍ നിന്ന്, ഇന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വരെയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ശരിക്കും ഒരു സിനിമാ കഥപോലെ വിചിത്രമാണ്. എന്നാല്‍ പിന്നെ എന്ത് കൊണ്ട് ആ ജീവിതം സിനിമയാക്കി കൂട? അതെ നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു.
സാഹസം നിറഞ്ഞ മോഡിയുടെ ജീവിതം അഭ്രപാളികളിലെത്തുമ്പോള്‍ മോഡിയായി വേഷമിടുന്നത് ബോളിവുഡ് താരം പേരഷ് റാവലാണ്. 2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പരേഷ് പങ്കെടുത്തിരുന്നു.

വില്ലനായും കോമഡിത്താരമായും അഭിനയിച്ച പരേഷിന് ഈ കഥാപാത്രം തീര്‍ത്തും വെല്ലുവിളിയായിരിക്കും. മോഡിയായി വേഷമിടുന്നത് തന്റെ ജീവിതത്തിലെ വെല്ലുവിളിയായിരിക്കുമെന്നാണ് പേരഷ് റാവു തന്നെ പറയുന്നത്. ചിത്രത്തെ കുറിച്ച് മോഡിയോടും സംസാരിച്ചു കഴിഞ്ഞു.
'ഓ മൈ ഗോഡ്' എന്ന ആദ്യ ചിത്രത്തിന് ശേഷം പരേഷും വിദേശ ഇന്ത്യക്കാരനായ മിനേഷ് പട്ടേലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പരേഷിന് മോഡിയാകാന്‍ വേണ്ട തയ്യാറെടുപ്പ് ഡിസംബറോടെ പൂര്‍ത്തിയാകും. ചിത്രത്തിന്റെ ഷൂട്ടിങ് 2014 ഫെബ്രുവരിയോടെ ആരംഭിക്കും.
ജീവിതകഥ പൂര്‍ത്തിയാകുമ്പോള്‍ മോഡി നേരിടേണ്ടി വന്ന വിവാദങ്ങളും ഉണ്ടാകുമോ എന്നതാണ് കാത്തിരിക്കുന്നത്. എന്തായാലും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കപ്പെട്ട മോഡിക്ക് അതിലേക്കുള്ള വഴി കുറച്ചുകൂടെ എളുപ്പത്തില്‍ മറികടക്കാന്‍ ചിത്രം സഹായിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.












Click it and Unblock the Notifications