പാരീസ് ഉടമ്പടി ഒക്ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരും
ദില്ലി: പാരീസ് ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയാണ് പാരീസ് ഉടമ്പടി. ഉടമ്പടി ഒക്ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരും.
നൂറ്റിതൊണ്ണൂറില്‍ ഏറെ രാജ്യങ്ങലാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര മാനവ വിഭവ മന്ത്രി പ്രകാശ് ജാവദേക്കറാണ് മന്ത്രിസഭാ യോഗ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 1997ലെ ക്യോട്ടോ പ്രോട്ടോകോളിന് പകരമുള്ളതാണ് പാരീസ് ഉടമ്പടി. കഴിഞ്ഞ ഡിസംബറിലാണ് ഇത് സംബന്ധിച്ച കരാറില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ചത്.

പാരീസ് ഉടമ്പടി ഗാന്ധിജയന്തി ദിനത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് കോഴിക്കോട് നടന്ന ബിജെപി ദേശീയ കൊണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ആഗാളതാപനം നിയന്ത്രിക്കുന്നതിനും കാലാവസ്ഥ ദുരന്തം നേരിടുന്ന ദരിദ്രരാഷ്ട്രങ്ങല്‍ക്ക് വന്‍ സഹായങ്ങള്‍ വാഗ്ദാനം ഉറപ്പാക്കുന്നതുമാണ് കരാര്‍.
കൂടുതല്‍ വാര്‍ത്തകള്‍:
നെഹ്‌റുവിനേയും പട്ടേലിനേയും ബോസിനേയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു... കേന്ദ്രമന്ത്രിയുടെ മണ്ടത്തരം
വിദ്യാഭ്യാസ നയം; പ്രകാശ് ജാവദേക്കര്‍ ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തി












Click it and Unblock the Notifications