Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി മാപ്പ് പറയുന്ന വിഷയമേ ഉദിക്കുന്നില്ല; നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

k

ന്യൂഡല്‍ഹി: ലണ്ടന്‍ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ ബഹളം വച്ചതോടെ പാര്‍ലമെന്റ് നടപടികള്‍ ഇന്നും മുടങ്ങി. ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ രണ്ടാം ദിവമായ ഇന്ന് മിനുട്ടുകള്‍ മാത്രമാണ് സഭ ചേര്‍ന്നത്.

രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രഹ്ലാദ് ജോഷി, അനുരാഗ് താക്കൂര്‍, പീയുഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ ആക്രമണം നേരിടുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ് ബിജെപി നേതൃത്വം ചര്‍ച്ചയാക്കുന്നത്.

രാഹുല്‍ ഗാന്ധി സഭയില്‍ മാപ്പ് പറയമമെന്നും എല്ലാ പാര്‍ട്ടി പ്രതിനിധികളും രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ അപലപിക്കണമെന്നും രാജ്യത്തെനിതിരെയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചതെന്നും മന്ത്രി പീയൂഷ് ഗോയല്‍ ആഞ്ഞടിച്ചു. അതേസമയം, ജനാധിപത്യത്തെ നശിപ്പിക്കുന്നവരാണ് അതിനെ സേവിക്കുമെന്ന് പറയുന്നത് എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ഇതെല്ലാം കണ്ടിരിക്കാനാകില്ലെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. സഭയിലെ ഒരംഗം വിദേശത്ത് പോയി രാജ്യത്തെനെതിരെ സംസാരിച്ചിരിക്കുന്നു. ജനാധിപത്യത്തിനെതിരെ സംസാരിച്ചിരിക്കുന്നു. മറ്റു പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എനിക്ക് ഞെട്ടലുണ്ടാക്കി. എല്ലാവരും രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ അപലപിക്കണമെന്നും ഗോയല്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെയായിരുന്നു ഗോയലിന്റെ വാക്കുകള്‍.

1984ല്‍ എന്താണ് സംഭവിച്ചതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ ചോദിച്ചു. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടില്ലേ. ആയിരക്കണക്കിന് സിഖുകാരാണ് കൊല്ലപ്പെട്ടത്. ഉത്തരവാദികളെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സംരിക്ഷിച്ചില്ലേ എന്നും അനുരാഗ് താക്കൂര്‍ ചോദിച്ചു. അതേസമയം, പീയൂഷ് ഗോയലിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് അംഗം ശക്തിസിങ് ഗോഹില്‍ ആണ് നോട്ടീസ് നല്‍കിയത്.

ലോക്‌സഭാംഗത്തെ ഗോയല്‍ സത്യവിരുദ്ധമായി വിമര്‍ശിക്കുകയാണ്. അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോയലിന്റെ നീക്കമെന്നും നോട്ടീസില്‍ ആരോപിച്ചു. മറ്റു സഭയിലെ അംഗത്തെ രാജ്യസഭയിലെ അംഗങ്ങള്‍ വിമര്‍ശിക്കരുത് എന്ന് റൂളിങ് ഉണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. വിദേശ മണ്ണില്‍ വച്ച് ഇന്ത്യയെ അപമാനിച്ച് സംസാരിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി മാപ്പ് പറയുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റൊന്നും പറഞ്ഞിട്ടില്ല. ആര്‍എസ്എസ് മാപ്പ് പറയുന്നില്ല. കോണ്‍ഗ്രസും മാപ്പ് പറയില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയതെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+