കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; പാര്‍ലമെന്റ് സമ്മേളനം രണ്ടുഘട്ടങ്ങളില്‍, നയപ്രഖ്യാപനം ജനുവരി 29ന്
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മണ സീതാരാമന്‍ അവതരിപ്പിക്കുക. ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനം നടത്താന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ശുപാര്‍ശ ചെയ്തു. ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായിട്ടാണ് നടക്കുക. ആദ്യ ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിക്കും.

രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങും. ഏപ്രില്‍ ഏട്ട് വരെ നീളും. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന സമ്മേളനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. നാല് മണിക്കൂര്‍ മാത്രമാകും രാജ്യസഭയും ലോക്‌സഭയും ഓരോ ദിവസവും ചേരുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ബുധനാഴ്ച യോഗം ചേരും. സമ്പൂര്‍ണ ക്യാബിനറ്റാണ് ബുധനാഴ്ച 10.30ന് ചേരുക എന്ന് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications