Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർ‌ലമെന്റിലെ പരവതാനികൾക്ക് പിന്നിൽ യുപിയിലെ 900 കരകൗശല തൊഴിലാളികൾ, ചെലവിട്ടത് 10 ലക്ഷം മണിക്കൂർ..

ഇന്ത്യയെ സംബന്ധിച്ച് ഇന്ന് ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 2020 ല്‍ ഡ ആയിരുന്നു പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റിന്റെ തറക്കല്ലിട്ടത്. രാജ്യത്തിന്റെ നിറവും വൈവിധ്യവും ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള അത്ഭുത സൃഷ്ടി എന്നുതന്നെ നമുക്ക് പുതിയ പാര്‍ലമെന്റിനെ വിശേഷിപ്പിക്കാം.

പാർലമെന്റിൽ‌ എല്ലാവരുടേയും കണ്ണുടക്കുന്നത് അതിമനോഹരമായ പരവതാനികളിലാണ്. ലോക്‌സഭയുടെയും രാജ്യസഭയുടെയും പരവതാനികളിൽ ദേശീയ പക്ഷിയായ മയിലിന്റേയും ദേശീയ പുഷ്പമായ താമരയുടേയും അതിമനോഹരമായ രൂപങ്ങളാണ് ഉള്ളത്. 100 വർഷത്തിൽ ഏറെ പഴക്കമുള്ള ഇന്ത്യൻ കമ്പനിയായ ഒബീറ്റി കാർപെറ്റ്‌സ് ആണ് ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടി 150-ലധികം പരവതാനികൾ വീതം നിർമ്മിച്ചത്.

Parliament

17,500 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള ഹാളുകൾക്കായി ആണ് നെയ്ത്തുകാര് പരവതാനികൾ നിർമ്മിച്ചത്. പരവതാനി പ്രത്യേകം കഷണങ്ങളായി രൂപപ്പെടുത്തുകയും അവയെ ഒരുമിച്ച് ചേർക്കുകയും ചെയ്യുന്ന ജോലി ഡിസൈൻ ടീമിന് ഒരു പ്രധാന വെല്ലുവിളിയായിരുന്നുവെന്നും ഏകീകൃതമായ ഒരു പരവതാനി സൃഷ്ടിക്കാൻ നെയ്ത്തുകാർ‌ കൂട്ടായി പരിശ്രമിച്ചുവെന്നും ഒബീറ്റി കാർപെറ്റ്സ് ചെയർമാൻ രുദ്ര ചാറ്റർജി പറഞ്ഞു.

യുപിയിൽ നിന്നുള്ള 900 കരകൗശല വിദ​ഗ്ധർ 10 ലക്ഷം മണിക്കൂർപണിയെടുത്താണ് ഈ മനോഹരമായ പരവതാനികൾ നെയ്തെടുത്തത്. ഈ പ്രീമിയം പരവതാനികളാണ് രാജ്യസഭയേയും ലോക്സഭയേയും അലങ്കരിക്കുന്നത്.


രാജ്യസഭയിൽ ഉപയോ​ഗിക്കുന്ന പരവതാനിയുടെ നിറം കോക്കും റെഡിന്റെ ഷേയ്ഡിൽ നിന്നുമാണ് പ്രചോദനം ഉൾക്കൊണ്ടത്, എന്നാൽ ലോക്‌സഭയുടെ ഉപയോ​ഗിക്കുന്ന പരവതാനികളുടെ നിറം ഇന്ത്യൻ മയിലിന്റെ തൂവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ അഗേവ് പച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്. 600 ദശലക്ഷത്തിലധികം നോട്ടുകളാണ് പരവതാനികളിൽ ഉള്ളത്. ഒരു ചതുരശ്ര ഇഞ്ചിന് 120 നോട്ടുകൾ എന്ന കണക്കിലാണ് നെയ്തത്.

ഉത്തർപ്രദേശിലെ ഭദോഹിയിൽ നിന്നും മിർസാപൂർ ജില്ലയിൽ നിന്നുമുള്ള നെയ്ത്തുകാരെയുമാണ് പരവതാനി നെയ്യാൻ കൊണ്ടുവന്നത്. പുതിയ
കൊവിഡ് മാഹാമാരി രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ച 2020 ൽ ആണ് പരവതാനി നെയ്യാനുള്ള പദ്ധതി ആരംഭിച്ചത്. 2021 സെപ്റ്റംബറിൽ ആരംഭിച്ച നെയ്ത്ത് പ്രക്രിയ 2022 മെയ് മാസത്തോടെ അവസാനിച്ചു. 2022 നവംബറിൽ പരവതാനിയുടെ ഇൻസ്റ്റാളേഷൻ ആരംഭിക്കുകയും ചെയ്തുവെന്നാണ് രുദ്ര ചാറ്റർജി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+