കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീനും ബിരിയാണിയുമില്ല... പാര്‍ലമെന്റ് കാന്റീന്‍ വെജിറ്റേറിയനാവുന്നു, മാറ്റത്തിന് കാരണം ഇതാണ്!!

Google Oneindia Malayalam News

ദില്ലി: വിലകുറവുള്ള ഭക്ഷണത്തിന് പേരുകേട്ട പാര്‍ലമെന്റ് കാന്റീന്‍ പൂര്‍ണമായും വെജിറ്റേറിയനാവുന്നു. പുതിയ മെനുവില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഉള്ളത്. ഇന്ത്യന്‍ റെയില്‍വേയും നിലവിലുള്ള പാചകഗ്രൂപ്പിനെ മാറ്റിയതാണ് ഭക്ഷണവും മാറാനുള്ള കാരണം. ഐആര്‍സിടിസിയുടെ കാറ്ററിംഗ് ഗ്രൂപ്പിന്റെ ഭക്ഷണത്തെ കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ നല്‍കുന്ന ഭക്ഷണം വളരെ നിലവാരം കുറഞ്ഞതാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

1

പാര്‍ലമെന്റില്‍ ഇക്കാര്യം ഉയര്‍ന്ന് വന്നതോടെയാണ് കാറ്ററിംഗ് ഗ്രൂപ്പിനെ മാറ്റാന്‍ തീരുമാനിച്ചത്. സ്വകാര്യ കരാറുകാരില്‍ നിന്നാണ് പിന്നീട് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ഇതിന് തയ്യാറായി മുന്നോട്ട് വന്ന രണ്ട് സ്വകാര്യ കരാറുകാരും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഉണ്ടാക്കുന്നത്. ഇതോടെയാണ് പാര്‍ലമെന്റ് കാന്റീനും വെജിറ്റേറിയനായത്. അതേസമയം വിവാദമാകാന്‍ സാധ്യതയുള്ള തീരുമാനമാണിത്. പാര്‍ലമെന്റ് കാന്റീന്‍ ബിരിയാണിക്കും ചിക്കന്‍ കട്‌ലറ്റിനും പേരുകേട്ട കാന്റീനാണ്.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് അന്തിമ തീരുമാനമെടുക്കുക. നേരത്തെ പാര്‍ലമെന്റ് കാന്റീനില്‍ ലഭിക്കുമായിരുന്ന സബ്‌സിഡി വേണ്ടെന്ന് വെക്കാന്‍ എംപിമാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ പുറത്തുള്ള അതേ വിലയ്ക്കാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. പാര്‍ലമെന്റിന്റെ വാര്‍ഷിക ചെലവ് ഇക്കാര്യത്തില്‍ 17 കോടിയാണ്. കാന്റീനില്‍ ഏറ്റവുമധികം മീനിനും ചിപ്പ്‌സിനുമൊക്കെയാണ്. ഇവ ഇല്ലാതാകുന്ന സാഹചര്യത്തില്‍ വലിയ വിമര്‍ശമുയര്‍ന്നേക്കാം.

അതേസമയം സബ്‌സിഡി ഒഴിവാക്കുന്നത് നിത്യേന ഭക്ഷണം കഴിക്കുന്ന പാര്‍ലമെന്റ് സ്റ്റാഫുകളെ ബാധിക്കുമെന്ന് നേതാക്കള്‍ പറയുന്നു. അതുകൊണ്ട് സബ്‌സിഡി സംബന്ധിച്ച കാര്യങ്ങള്‍ വീണ്ടും മാറ്റാനാണ് സാധ്യത. എംപിമാരുടെ മാത്രം സബ്‌സിഡി ഒഴിവാക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. നേരത്തെ കാന്റീനിലെ 80 ശതമാനം ഭക്ഷണത്തിനും സബ്‌സിഡി ഏര്‍പ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസുമായി ഇടഞ്ഞ് ഡിഎംകെ... സ്റ്റാലിന്‍ കലിപ്പില്‍, സഖ്യത്തില്‍ വിള്ളല്‍, ഇടപെട്ട് ഹെെക്കമാന്‍ഡ്കോണ്‍ഗ്രസുമായി ഇടഞ്ഞ് ഡിഎംകെ... സ്റ്റാലിന്‍ കലിപ്പില്‍, സഖ്യത്തില്‍ വിള്ളല്‍, ഇടപെട്ട് ഹെെക്കമാന്‍ഡ്

English summary
parliament canteen may soon go fully vegetarian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X