Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റിലെ സംഘർഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു: കവാടങ്ങളിലെ പ്രതിഷേധം വിലക്കി സ്പീക്കർ

ഡല്‍ഹി: പാർലമെന്റ് വളപ്പില്‍ അരങ്ങേറിയ സംഘർഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്. ബി ജെ പി പരാതിയുടെ അടിസ്ഥാനത്തില്‍ പാർലമെന്റ് സ്ട്രീറ്റ് പൊലീസാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഗുജറാത്തില്‍ നിന്നുള്ള ബി ജെ പി എംപി ഹേമന്ത് ജോഷി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്തിലും തള്ളിലും ബി ജെ പി അംഗങ്ങളായി പ്രതാപ് സാരംഗി, മുകേഷ് രാജ്പുത്ത് എന്നിവർക്ക് പരിക്കേറ്റിരുന്നു. രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

രാഹുല്‍ ഗാന്ധിയുടെ കയ്യേറ്റത്തില്‍ ബി ജെ പി എംപിമാർക്ക് പരിക്കേറ്റെന്ന് ആരോപിച്ചുകൊണ്ട് അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സംഘം നേരത്തെ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമായിരുന്നു ബി ജെ പി പരാതി.

rahul-case

പരാതി പരിശോധിച്ച ശേഷം നിയമോപദേശം കൂടി തേടിയതിന് ശേഷമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റ്ർ ചെയ്തത്. മുറിവേല്‍പിക്കല്‍, അപായപ്പെടുത്താന്‍ ശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികള്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പാർലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്.

ബി ജെ പി അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, പാർലമെന്റ് കവാടങ്ങളിലെ പ്രതിഷേധം വിലക്കിക്കൊണ്ടുള്ള നിർദേശം ലോക്സഭ സ്പീക്കർ പുറപ്പെടുവിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പാർലമെൻ്റ് ഹൗസിലെ ഒരു ഗേറ്റിലും പ്രതിഷേധം നടത്താൻ ഒരു എംപിയെയും അനുവദിക്കില്ലെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള നിർദ്ദേശം നൽകിയെന്നാണ് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

രാഹുല്‍ ഗാന്ധി മാപ്പ് പറയണം

പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ അക്രമം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും രാജ്യത്തിനോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ ജനാധിപത്യ രീതിയിൽ സംവദിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസുകാർ കായികമായ രീതിയിൽ എതിരാളികളെ കീഴടക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് രാജ്യം കണ്ടത്. ബിജെപിയുടെ സീനിയർ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുൽ ഗാന്ധിയും സംഘവും നേരിട്ടത്.

വനിതാ എംപിക്കു വരെ വളരെ മോശം അനുഭവമാണ് രാഹുലിൽ നിന്നുണ്ടായത്. തന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തിയാണ് രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായത്. തനിക്ക് പക്വത വന്നിട്ടില്ലെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങൾ. നാലാംകിട കെഎസ്‌യു കാരന്റെ പെരുമാറ്റമാണ് പ്രതിപക്ഷ നേതാവിൽ നിന്നും ഉണ്ടായത്. എംപിമാരെ അക്രമിച്ചതിനു ശേഷവും രാഹുൽ ഗാന്ധിയുടെ പ്രതികരണം അങ്ങേയറ്റം നിന്ദ്യമായ രീതിയിലായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്തുടർച്ചക്കാരിൽ നിന്നും രാജ്യം മറിച്ച് ഒരു പ്രവർത്തനം പ്രതീക്ഷിക്കുന്നുമില്ല. മൂന്നാം വട്ടവും ജനങ്ങൾ പ്രതിപക്ഷത്തിരുത്തിയതിന്റെ ചൊരുക്കാണ് രാഹുൽഗാന്ധി പാർലമെന്റിനോട് കാണിക്കുന്നത്. കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ പ്രവൃത്തിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+