കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയില്ലെങ്കില്‍ കൂലിയില്ല; എംപിമാരുടെ ശമ്പളം കുറയ്ക്കണമെന്ന് സ്പീക്കര്‍ക്ക് കത്ത്, കിടിലന്‍ മറുപടി

  • By Ashif
Google Oneindia Malayalam News

ദില്ലി: ജോലിയില്ലെങ്കില്‍ ശമ്പളമില്ല എന്നത് സാധാരണ കേള്‍ക്കുന്നതാണ്. അതായത് ജോലി ചെയ്യുന്നവര്‍ക്കേ ശമ്പളം നല്‍കൂ. അല്ലാതെ വെറുതെ ഇരുന്ന് സമയം കളയുന്ന വ്യക്തികള്‍ക്ക് കൂലിയില്ല. പാര്‍ലമെന്റംഗങ്ങളുടെ കാര്യത്തിലും ഈ പോളിസി നടപ്പാക്കണമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു എംപി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചു.

കൊച്ചി സ്റ്റേഡിയത്തിൽ കെസിഎ മുടക്കിയത് കോടികൾ! അതിനിടയിൽ എന്ത് ടർഫ്... പൊളിക്കും? കൊച്ചി സ്റ്റേഡിയത്തിൽ കെസിഎ മുടക്കിയത് കോടികൾ! അതിനിടയിൽ എന്ത് ടർഫ്... പൊളിക്കും?

കഴിഞ്ഞ 13 ദിവസമായി പാര്‍ലമെന്റില്‍ ക്രിയാത്മകമായ ഒരു ചര്‍ച്ചയും നടക്കുന്നില്ല. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാം തടസപ്പെട്ടിരിക്കുകയാണ്. ഇതില്‍ മനംമടുത്താണ് ബിജെപി എംപി മനോജ് തിവാരി സ്പീക്കര്‍ സുമിത്ര മഹാജന് കത്തയച്ചത്. ബഹളം വച്ച് സമയം കളയുന്ന എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നാണ് മനോജ് തിവാരിയുടെ ആവശ്യം.

parliament

പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയമാണ് പ്രതിഷേധത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തുന്നത്. ഇത് അംഗീകരിക്കാനാകില്ല. സഭയുടെ പ്രവര്‍ത്തനം തടയുകയും ജോലി ചെയ്യാതിരിക്കുകയും ചെയ്യുന്ന എംപിമാര്‍ക്ക് ശമ്പളം കുറയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ കത്തിലെ ആവശ്യം.

സൗദി രാജകുമാരന്‍ ജയില്‍ മോചിതനായത് എങ്ങനെ? ബിന്‍ തലാല്‍ പറയുന്നു... രഹസ്യകരാര്‍സൗദി രാജകുമാരന്‍ ജയില്‍ മോചിതനായത് എങ്ങനെ? ബിന്‍ തലാല്‍ പറയുന്നു... രഹസ്യകരാര്‍

എന്നാല്‍ ഇതിന് ഉചിതമായ മറുപടി കൊടുത്ത് രംഗത്തുവന്നിരിക്കുകയാണ് തെലങ്കാന രാഷ്ട്ര സമിതി എംപിയായ കെ കവിത. സഭയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രപ്രദേശില്‍ നിന്നുള്ള ടിഡിപി എംപിമാരാണ് കാര്യമായും ബഹളം വയ്ക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്നാണ് ഇവരുടെ ആവശ്യം. അതുകൊണ്ടുതന്നെ ബിജെപി എംപിയുടെ കത്ത് ടിഡിപി അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. പക്ഷേ മറുപടിയുമായി രംഗത്തെത്തിയത് ടിഡിപിയുടെ എതിരാളികളായ ടിആര്‍എസ് പ്രതിനിധിയാണ്.

സര്‍ക്കാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതു കൊണ്ടാണ് പ്രതിഷേധമുണ്ടാകുന്നതെന്ന് കവിത തിരിച്ചടിച്ചു. സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ പാലിച്ചിരുന്നെങ്കില്‍ പ്രതിഷേധത്തിന്റെ ആവശ്യമുണ്ടാകില്ലായിരുന്നു. ഒരു പാര്‍ട്ടിയും എംപിയും സഭയില്‍ ബഹളം വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ തക്ക സമയത്ത് ഉചിതമായ തീരുമാനം എടുത്തിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ലെന്നും കവിത വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നുള്ള ടിഡിപി അംഗങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. പക്ഷേ, പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ബഹളം കാരണം നടക്കുന്നില്ല.

മലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ലമലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ല

English summary
Parliament disruption: BJP MP proposes 'no work, no pay', TRS MP says 'wow'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X