Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രോടെം സ്പീക്കര്‍ പാനലില്‍നിന്ന് പിന്മാറി പ്രതിപക്ഷം; ആദ്യദിനം തന്നെ വര്‍ധിതവീര്യത്തോടെ 'ഇന്ത്യ'

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങാനിരിക്കെ പ്രോടെം സ്പീക്കറുടെ പാനലില്‍ നിന്ന് പിന്മാറി ഇന്ത്യാ സഖ്യം. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതിലുളള പ്രതിഷേധ സൂചകമായാണ് തീരുമാനം. പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഡിഎംകെയിലെ ടി ആര്‍ ബാലു, കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ എന്നിവര്‍ ഉണ്ടായിരുന്നു.

കീഴ്‌വഴക്ക പ്രകാരം കൊടിക്കുന്നില്‍ സുരേഷിനാണ് പ്രോടെം സ്പീക്കറാകാനുള്ള അവകാശം എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പാര്‍ലമെന്റില്‍ എത്തിയിരുന്ന ആളല്ല എന്നും 2004 ല്‍ പരാജപ്പെട്ടിട്ടുണ്ട് എന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. പ്രോടേം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

lok sabha session

സഭാ സമ്മേളനത്തിന് മുന്‍പ് തന്നെ പ്രോടെം സ്പീക്കറുടെ പാനലില്‍ നിന്ന് പിന്മാറി കൊണ്ട് കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീതാണ് പ്രതിപക്ഷം നല്‍കിയിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവുണ്ടാകുന്നു എന്നത് ഇന്ത്യ സഖ്യത്തിന് ആത്മവിശ്വാസമേകുന്നു. 234 എംപിമാര്‍ ഉള്ളതിനാല്‍ തന്നെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിതവീര്യത്തോടെയാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.

വലിയ ചര്‍ച്ചയായ നീറ്റ് അടക്കമുള്ള പരീക്ഷാ വിവാദങ്ങള്‍ തന്നെയായിരിക്കും ഈ ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. പരീക്ഷ പേപ്പര്‍ ചോര്‍ന്നതും ഇതിന് പിന്നാലെ ദേശീയ പരീക്ഷാ ഏജന്‍സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് എന്ന ആരോപണം ഇതിനോടകം പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു.

അതിനിടെ എന്‍ഡിഎയിലും ഇന്ത്യാ സഖ്യത്തിലും ഉള്‍പ്പെടാത്ത ഇതര കക്ഷികളായ ബിജെഡി, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളുടെ നിലപാട് ശ്രദ്ധേയമാകും. നീറ്റ് വിവാദത്തില്‍ ഈ കക്ഷികളെ കൂടി ഒപ്പം കൂട്ടാന്‍ ഇന്ത്യ സഖ്യം പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പ്രതിപക്ഷ വേദിയുടെ വിപുലീകരണം ഉറപ്പാക്കുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ.

യുപിയില്‍ നേടിയ മികച്ച വിജയവും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റിലേക്കുള്ള തിരിച്ചുവരവും പ്രതിപക്ഷത്തിന് ആത്മവിശ്വാസം കൂട്ടുന്നു. ചോദ്യങ്ങള്‍ക്ക് പണം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ ടേമില്‍ പാര്‍ലമെന്റ് അംഗമായി (എംപി) അയോഗ്യനാക്കപ്പെട്ടതിന് ശേഷം തിരഞ്ഞെടുപ്പില്‍ മഹുവ മൊയ്ത്ര വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പിണക്കത്തിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് മമത ബാനര്‍ജി വാഗ്ദാനം നല്‍കിയിരുന്നു. ഇത് ഇന്ത്യാ സഖ്യത്തിന്റെ കെട്ടുറപ്പ് ഒന്നുകൂടി വര്‍ധിപ്പിക്കും. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ല എന്നതാണ് പ്രതിപക്ഷത്തിന് ആത്മവിശ്വാസമേകുന്ന മറ്റൊരു ഘടകം.

ടിഡിപി, ജെഡിയു കക്ഷികളുടെ ബലത്തിലാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ഈ രണ്ട് കക്ഷികളേയും ഏത് വിധേനയും ഒപ്പം നിര്‍ത്താനുളള ശ്രമങ്ങള്‍ ഇന്ത്യ സഖ്യം ആരംഭിച്ചതായാണ് വിവരം. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് '1/3 പ്രധാനമന്ത്രി' എന്നാണ് വിളിക്കുന്നത്. എന്‍ഡിഎ അധികം വൈകാതെ ശിഥിലമാകും എന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+