പാര്‍ലമെന്റ് ഉദ്ഘാടനം; ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി: പാര്‍ലമെന്റ് ഉദ്ഘാടന വിവാദത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഇത്തരമൊരു ഹര്‍ജി ഇടപെടാനാവില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അതേസമയം ഹര്‍ജിക്കാരനെതിരെ വിമര്‍ശനവും കോടതി ഉന്നയിച്ചു. ഇത്തരം ഹര്‍ജികള്‍ ഫയല്‍ ഒരു സ്ഥലവും ഇല്ല. കോടതി നിങ്ങള്‍ക്ക് പിഴ ചുമത്താതിരിക്കുന്നത് ഭാഗ്യമാണെന്ന് ജസ്റ്റിസുമായ ജെകെ മഹേശ്വരിയും, പിഎസ് നരസിംഹയും പറഞ്ഞു.
അഡ്വ. സിആര്‍ ജയ സുഖിനാണ് ഹര്‍ജി നല്‍കിയത്. പുതിയ ലോക്‌സഭാ മന്ദിരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യണമെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിനോട് സുപ്രീം കോടതി നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.

പൊതുതാല്‍പര്യ ഹര്‍ജിയാണ് അഭിഭാഷകന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റും, കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് രാഷ്ട്രപതിയെ അപമാനിക്കുകയാണെന്നും, ചടങ്ങിലേക്ക് ക്ഷണം പോലും രാഷ്ട്രപതിക്ക് ലഭിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
അതേസമയം ഉദ്ഘാടനത്തില്‍ നിന്ന് ഇരുപതോളം രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുകയാണ്. രാഷ്ട്രപതിയെ കേന്ദ്രം ഒതുക്കിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം ഹര്‍ജിക്കാരനെ കോടതി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് നിങ്ങളുടെ പ്രശ്‌നം. ഇത്തരം ഹര്‍ജികള്‍ നിങ്ങള്‍ എന്തിനാണ് ഫയല്‍ ചെയ്യുന്നതെന്ന് അറിയാം. ഇതില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് പിഴ ചുമത്താത്തത് ഭാഗ്യമാണെന്ന് കരുതിക്കോളൂ എന്നും കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കാനും ഹര്‍ജിക്കാരന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി അനുവദിച്ചില്ല.
ഹര്‍ജി പിന്‍വലിച്ചാല്‍, ഇയാള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാവും. ഇത് നീതികരിക്കാവുന്നതല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതേ തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുകയായിരുന്നു. മെയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.












Click it and Unblock the Notifications