സിദ്ദിഖ് കാപ്പന് മികച്ച ചികില്‍സ നല്‍കണം; യുഡിഎഫ് എംപിമാര്‍ ചീഫ് ജസ്റ്റിസിന് കത്തു നല്‍കി
ദില്ലി: കൊറോണ വൈറസ് രോഗം ബാധിച്ച് യുപിയിലെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ഇടപെടല്‍ ശക്തമാകുന്നു. കെ സുധാകരന്‍, പിവി അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള 11 യുഡിഎഫ് എംപിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റ് എന്‍വി രമണയ്ക്ക് കത്ത് നല്‍കി. കാപ്പനെ എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഇതിന് പുറമെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും ചീഫ് ജസ്റ്റിസ് കത്ത് നല്‍കിയിട്ടുണ്ട്.

ഹത്രാസിലെ ദളിത് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ യുപിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ യുപിപിഎ പ്രകാരം കേസെടുത്ത് ജയിലിലടച്ചു. ഏഴ് മാസത്തോളമായി ജയിലില്‍ കഴിയവെ, കാപ്പന് കൊറോണ രോഗം ബാധിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ ചങ്ങലയില്‍ ബന്ധിച്ചതിനാല്‍, പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പോകാന്‍ സാധിക്കുന്നില്ലെന്നാണ് ഭാര്യ റൈഹാനത്ത് പറഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
ഈ വിവരം പുറത്തുവന്നതോടെയാണ് സിദ്ദിഖ് കാപ്പന്‍ വിഷയം കൂടുതല്‍ ചര്‍ച്ചയായത്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് റൈഹാനത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ വിഷയത്തില്‍ മൗനം പാലിക്കുകയാണ് പിണറായി വിജയന്‍. സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭാര്യ റൈഹാനത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത് നല്‍കുകയും ചെയ്തു.
കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇനിയെങ്കിലും ഇടപെടാന്‍ തയ്യാറാവണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആവശ്യപ്പെട്ടു. മുനവ്വറലി തങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. എംകെ മുനീര്‍ എംഎല്‍എ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു
Recommended Video













Click it and Unblock the Notifications