കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് കോവിഡ്, രാജീവ് ചന്ദ്രശേഖര്‍ അടക്കം ക്വാറന്റൈനില്‍!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ എംപിമാര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. ജൂലായ് പത്തിന് ദില്ലിയില്‍ നടന്ന പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുത്ത എംപിമാരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏഴ് ദിവസത്തേക്കാണ് ക്വാറന്റൈന്‍. ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് ആശങ്ക കടുത്തതാണ്.

1

ബിജെപി എംപി രാജീവ് ചന്ദ്രശേഖറും ഇക്കൂട്ടത്തിലുണ്ട്. ഇക്കാര്യം അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. താന്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പിഎസി യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഒരു സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതായും അറിഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ പോവുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. പിഎസിയുടെ യോഗത്തില്‍ സിഎജി രാജീവ് മെഹര്‍ഷിയും പങ്കെടുത്തിരുന്നു.

Recommended Video

cmsvideo
Kerala കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ | Oneindia Malayala

കമ്മിറ്റിയുടെ ചെയര്‍മാന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ്. അദ്ദേഹവും സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതായും പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരോടും എംപിമാരോടും മുന്‍കരുതലെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്വാറന്റൈനില്‍ പോകാന്‍ എംപിമാര്‍ തീരുമാനിച്ചത്. ബിജെപി എംപിയായി ഭര്‍ത്രുഹാരി മെഹതബ് ക്വാറന്റൈനിലാണെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗും ക്വാറന്റൈനിലാണെന്ന് വ്യക്തമാക്കി. കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് കൊണ്ടാണ് ക്വാറന്റൈനില്‍പോകാന്‍ തീരുമാനിച്ചത്. റെയ്‌നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ ഇപ്പോഴും പലയിടത്തായി കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദില്‍ 167 കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ കൂടി മരിച്ചു. ഇതുവരെ 1525 പേരാണ് മരിച്ച് വീണത്. ബംഗാളില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ് മമതാ സര്‍ക്കാര്‍. കൊല്‍ക്കത്ത, നോര്‍ത്ത് ബംഗാളിലെ അഞ്ച് നഗര ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവ അതിജാഗ്രതാ നിര്‍ദേശത്തിലാണ്. പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രി ത്രിപത് രജീന്ദര്‍ സിംഗ് ബജ്വവയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
parliament members who attended pac meet goes to quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X