ഷെഡ്യൂള്‍ ചെയ്തതിന് നാല് ദിവസം മുന്‍പ് മണ്‍സൂണ്‍ സെഷന്‍ അവസാനിപ്പിച്ചു. ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു
Aug 08, 2022, 6:27 pm IST
നമ്മള്‍ ശത്രുക്കളല്ല, എതിരാളികളാണ്. മത്സരത്തില്‍ മറ്റുള്ളവരെ മറികടക്കാന്‍ നാം കഠിനമായി പരിശ്രമിക്കണം, എന്നാല്‍ മറ്റുള്ളവരെ തോല്‍പ്പിക്കരുത്. പാര്‍ലമെന്റ് നന്നായി പ്രവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം... നിങ്ങളുടെ സ്നേഹത്തിലും വാത്സല്യത്തിലും ഞാന്‍ നന്ദിയുള്ളവനാണ്, രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയും എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗത്തില്‍ വെങ്കയ്യ നായിഡു
Aug 08, 2022, 4:13 pm IST
സംസ്ഥാനങ്ങളോട് ചര്‍ച്ച നടത്തിയെന്നും സാധാരണക്കാര്‍ക്കായാണ് ബില്‍ കൊണ്ടുവരുന്നതെന്നും ഊര്‍ജ്ജമന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു
Aug 08, 2022, 4:12 pm IST
ജനദ്രോഹ ബില്ലാണെന്നും മതിയായ ചര്‍ച്ചകള്‍ കൂടാതെയാണ് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകളെയും റഗുലേറ്ററി കമ്മീഷനെയും ബില്‍ നോക്കുകുത്തിയാക്കുമെന്ന് കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ പറഞ്ഞു.
Aug 08, 2022, 4:06 pm IST
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവാദമായ വൈദ്യുതി ഭേദഗതി ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കായി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ സമ്മതിച്ചു.
Aug 08, 2022, 2:46 pm IST
ലോകം മുഴുവൻ ഇന്ത്യയെ വീക്ഷിക്കുന്നു, ഇന്ത്യ മുന്നേറ്റത്തിലാണ്. സഭയുടെ പ്രതിച്ഛായയും ബഹുമാനവും നിലനിർത്തുന്നതിന് മാന്യതയും അന്തസ്സും മര്യാദയും നിലനിർത്താൻ രാജ്യസഭ എംപിമാരോട് ഞാൻ അഭ്യർത്ഥിക്കുന്നു- വെങ്കയ്യ നായിഡു
Aug 08, 2022, 2:07 pm IST
സ്ഥാനമൊഴിയുന്ന രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി എംപിമാര്‍ യാത്രയയപ്പ് നല്‍കിയതിന് ശേഷം രാജ്യസഭ 2.05 വരെ പിരിഞ്ഞു.
Aug 08, 2022, 11:57 am IST
"നിങ്ങളുടെ ഓരോ വാക്കും കേൾക്കുകയും, ഇഷ്ടപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു...", രാജ്യസഭയിൽ സ്ഥാനമൊഴിയുന്ന വെങ്കയ്യ നായിഡു
വിനോട് പ്രധാനമന്ത്രി മോദി
Aug 03, 2022, 7:33 pm IST
രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു
Aug 03, 2022, 6:32 pm IST
ആന്‍ഡി ഡോപ്പിംഗ് ബില്‍ രാജ്യസഭ പാസാക്കി
Rajya Sabha passes the National Anti-Doping Bill unanimously by voice vote with all the Opposition and treasury benches positively participating in a nearly 4-hour discussion on it. pic.twitter.com/tWWGzeCPp2
024- ഓടെ ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയുടേതിന് സമാനമാകും ഐന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
Aug 03, 2022, 3:59 pm IST
കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം ഗൗരവതരമെന്ന് പിടി ഉഷ രാജ്യസഭയില്‍
Aug 03, 2022, 3:14 pm IST
യുഎപിഎ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്
Aug 03, 2022, 2:18 pm IST
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചു
Aug 03, 2022, 12:45 pm IST
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ 2 മണി വരെ പിരിഞ്ഞു
Aug 03, 2022, 12:22 pm IST
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം രാജ്യസഭയിലെ ശൂന്യവേളയില്‍ ഉന്നയിച്ച് എഎപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഹര്‍ഭജന്‍ സിംഗ്
Aug 03, 2022, 12:21 pm IST
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍, വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിമതശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം നടത്തുന്നു. ഇതിനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. അതിന് ഉദാഹരണമാണ് ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകള്‍, കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്
Aug 03, 2022, 11:28 am IST
വെങ്കയ്യ നായിഡു തിരംഗ റാലി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
The Vice President, Shri M. Venkaiah Naidu flagging off the #HarGharTiranga bike rally from Red Fort to Vijay Chowk today. Various Union Ministers and Members of Parliament participated in the rally. pic.twitter.com/jvXWSf9VHj
— Vice President of India (@VPSecretariat) August 3, 2022
Aug 02, 2022, 7:54 pm IST
തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ഞങ്ങള്‍ പിടിച്ചുനിര്‍ത്തി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
Aug 02, 2022, 7:52 pm IST
എല്ലാ സംസ്ഥാനങ്ങളും ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, തൈര്, ലസ്സി, തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തിയെന്ന് ഭക്ഷ്യവസ്തുക്കളുടെ ലെവിയെ ന്യായീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു
Aug 02, 2022, 6:55 pm IST
മങ്കിപോക്‌സ് രോഗനിര്‍ണയത്തിന്റെയും വാക്‌സിനുകളുടെയും വികസനം നിരീക്ഷിക്കാന്‍ ഒരു ദേശീയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ചോദ്യോത്തര വേളയില്‍ രാജ്യസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, രോഗം പടരാതിരിക്കാനും പരിശോധനാ കിറ്റുകളും വാക്സിനുകളും വികസിപ്പിക്കുന്നതിനുള്ള വിവിധ നടപടികളെക്കുറിച്ചും അദ്ദേഹം അംഗങ്ങളെ അറിയിച്ചു.
Aug 02, 2022, 6:25 pm IST
10 തവണ വിളിച്ചാലും പശ്ചിമ ബംഗാള്‍ മന്ത്രിമാര്‍ ഫോണ്‍ എടുക്കാറില്ലെന്ന് കേന്ദ്രമന്ത്രി പ്രതിമ ഭൂമിക്
Aug 02, 2022, 5:41 pm IST
വിലക്കയറ്റം എല്ലാവരേയും വേദനിപ്പിക്കുന്നുവെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇത് പരിശോധിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രകാശ് ജാവദേക്കര്‍
Aug 02, 2022, 5:06 pm IST
സെന്‍സസ് കണ്‍കറന്റ് ലിസ്റ്റിലേക്ക് കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാരിനെ സെന്‍സസ് ചെയ്യാന്‍ അനുവദിക്കാനും എന്തെങ്കിലും നിര്‍ദ്ദേശമില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി
Aug 02, 2022, 3:40 pm IST
ഓഗസ്റ്റ് 1 വരെ, കുരങ്ങുപനി സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക് (ഒരു മരണം ഉള്‍പ്പെടെ). കേരളത്തില്‍ നിന്ന് നാല് കേസുകളും (ഒരു മരണം ഉള്‍പ്പെടെ) ഡല്‍ഹിയില്‍ നിന്ന് മൂന്ന് കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
Aug 02, 2022, 3:35 pm IST
മങ്കിപ്പോക്‌സില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
Aug 02, 2022, 2:17 pm IST
രാജ്യസഭയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച് ഹ്രസ്വകാല ചർച്ച നടക്കുന്നു
Aug 02, 2022, 1:50 pm IST
2019 മുതല്‍ 2021 വരെ 81 ചൈനീസ് പൗരന്മാര്‍ക്ക് 'ഇന്ത്യ വിടാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ 117 പേരെ നാടുകടത്തി. വിസ വ്യവസ്ഥകള്‍ ലംഘിച്ചതിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും 726 പേരെ പ്രതികൂല പട്ടികയില്‍ ഉള്‍പ്പെടുത്തി: ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി
Aug 02, 2022, 1:16 pm IST
ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തിവെച്ചു
READ MORE
5:53 PM, 18 Jul
ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്ന വിഷയത്തില്‍ ബെന്നി ബെഹന്നാന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി.
5:54 PM, 18 Jul
അഴിമതി ഉള്‍പ്പെടെയുള്ള വാക്കുകള്‍ അണ്‍പാര്‍ലമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ ടി എന്‍ പ്രതാപന് എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി
5:58 PM, 18 Jul
ന്യുനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗവും സാമുദായിക സംഘര്‍ഷവും സഭാ നടപടി നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന് എംപി അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്കി.
5:58 PM, 18 Jul
ജിഎസ്ടി നിരക്ക് വര്‍ധനയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കെ മുരളീധരന്‍നും എളമരം കരീമും പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. പാല് ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും, പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനമാണ് നികുതി കൂടിയത്.
11:14 AM, 19 Jul
വിലക്കയറ്റം, പണപ്പെരുപ്പം അടക്കമുള്ള വിഷയങ്ങള്‍ ലോക്‌സഭയില്‍ ചര്‍ച്ചയാക്കി പ്രതിപക്ഷ എംപിമാര്‍
Opposition MPs raise slogans against price hike and inflation in Lok Sabha as house proceedings begin on the second day of Parliament pic.twitter.com/c3HTjMRsGj
മണ്‍സൂണ്‍ സെഷന്റെ രണ്ടാം ദിനത്തില്‍ പാര്‍ലമെന്റ് വളപ്പില്‍ വിലക്കയറ്റം അടക്കമുള്ള വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
Delhi | Congress leader Rahul Gandhi joins Opposition protest over the issues of inflation and price rise, at Parliament, on the second day of the Monsoon session pic.twitter.com/KqMp3rrLSM
വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ച് പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ
Delhi | Today, opposition parties have come together to protest against price rise, inflation and GST rate hike of some essential commodities. We will fight against this: Congress leader Mallikarjun Kharge at Parliament pic.twitter.com/KxsaAHrWkp
ലോക്‌സഭയില്‍ കടുത്ത പ്രതിഷേധം. രണ്ട് മണിവരെ സഭ പിരിച്ചുവിട്ടു
11:25 AM, 19 Jul
പ്ലക്കാര്‍ഡുകള്‍ സഭയ്ക്കുള്ളില്‍ അനുവദനീയമല്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. സഭാ നിയമപ്രകാരം ഇത് പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് സഭ പിരിഞ്ഞത്
12:09 PM, 19 Jul
രാജ്യസഭയും രണ്ട് മണി വരെ പിരിഞ്ഞു. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന എന്നിവയെ തുടര്‍ന്നുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് സഭാ നടപടികള്‍ നിര്‍ത്തിയത്
Today the Opposition got the Rajya Sabha adjourned till 2pm on the issue of intolerable price rise and increase in GST, especially on food items, on which the Modi Sarkar is unwilling to have a debate.
കെജ്രിവാളിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് കേന്ദ്രാനുമതി വൈകുന്നതിനെതിരെ എഎപിയുടെ പ്രതിഷേധം
Delhi | Aam Aadmi Party MPs protest against the Centre in front of Gandhi statue in Parliament against the delay in nod for Singapore visit to Arvind Kejriwal pic.twitter.com/gSpKUYSidX
Joined the Opposition protest in front of Parliament this morning. It is truly outrageous that at a time when prices are spiralling upwards, the rupee is collapsing &people’s salaries are feeling the pinch, the Govt increases GST across the board on items of common consumption! pic.twitter.com/NL7Sf2xTgO
Lok Sabha adjourned till 2pm amid sloganeering by the Opposition MPs
I want to tell those members who are indulging in sloganeering that they should take part in discussions. The public wants the Parliament to work: Lok Sabha Speaker Om Birla pic.twitter.com/ADLlZ4HepK
പാര്‍ലമെന്റ് വളപ്പില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍
Delhi | Congress MPs Mallikarjun Kharge & Adhir Ranjan Chowdhury join the Joint Opposition protest in front of the Mahatma Gandhi statue in Parliament on the issues of price rise and inflation, on the third day of the Monsoon session pic.twitter.com/z2OcRAILEv
അഗ്‌നിപഥ്, അതിർത്തി വിഷയങ്ങള്‍ ചർച്ച ചെയ്യണമെന്ന തങ്ങളുടെ ആവശ്യം ചെയർമാൻ നിരസിച്ചതിനെ തുടർന്ന് കോൺഗ്രസിന്റെ കെസി വേണുഗോപാലും പ്രതിരോധത്തിനുള്ള പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഉത്തം കെ റെഡ്ഡി അംഗങ്ങളും കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
5:37 PM, 22 Jul
ഇന്ത്യൻ അന്റാർട്ടിക് ബിൽ 2022 ഉള്‍പ്പടേയുള്ള ബില്ലുകള്‍ ലോക്‌സഭ പാസാക്കി
10:11 AM, 25 Jul
നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിലെത്തി. സത്യപ്രതിജ്ഞ അല്പസമയത്തിനകം
10:12 AM, 25 Jul
ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു
READ MORE
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തുടരുന്നു. ആഗസ്ത് 12 വരെ നടക്കുന്ന സമ്മേളനത്തില്‍ 24 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
Recommended Video
ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു |*Kerala
വര്‍ഷകാല സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ സഭയില്‍ അഗ്‌നിപഥ്, ജിഎസ്ടി, അണ്‍പാര്‍ലമെന്ററി വാക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു