• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത നിയന്ത്രണം

ദില്ലി: 18 ദിവസത്തെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തിനിടയില്‍ കനത്ത സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം. 18 ബില്ലുകളും രണ്ട് സാമ്പത്തിക ഇനങ്ങളുമാണ് ചര്‍ച്ചക്കുള്ളതെന്നായിരുന്നു ബിസിനസ് ഉപദേശക സമിതി യോഗത്തിന് ശേഷം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നില്ല.

ജെഡിയു സഖ്യത്തില്‍ വിള്ളലില്ല, ബിജെപിക്കൊപ്പം തന്നെയെന്ന് നിതീഷ്, ബീഹാറില്‍ 200 സീറ്റ് നേടും!!

രാജ്യസഭ രാവിലെ 9 മുതല്‍ 1 വരേയും ലോകസഭ ഉച്ച തിരിഞ്ഞ് 3 മുതല്‍ 7 വരെയുമാണ് സമ്മേളിക്കൂക. ആദ്യ ദിവസം മാത്രമായിരിക്കും ലോക്‌സഭാ രാവിലെ സമ്മേളിക്കുന്നത്. ചോദ്യോത്തര വേള ഇല്ലാത്തതിനാല്‍ തന്നെ അത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയിരുന്നു.

'ഈ സര്‍ക്കാര്‍ പാര്‍ലമെന്റിനെ പരിഹസിക്കുന്നത് തുടരുകയാണ്. അവര്‍ ചോദ്യോത്തര വേള റദ്ദാക്കി, സീറോ അവര്‍ പകുതിയായി വെട്ടി ചുരിക്കി. യാതൊരു പരിശോധനയും കൂടാതെ ബില്ലുകള്‍ വേഗത്തിലാക്കാനും കഴിഞ്ഞ 70 വര്‍ഷത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഒരു ഓര്‍ഡിനന്‍സ് രാജ് സൃഷ്ടടിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ജനാധിപത്യം അവകടത്തിലാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്റെ പ്രതികരണം.

കൊവിഡ് വ്യാപിച്ച ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേനമാണിത്. കടുത്ത സുരക്ഷാ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് സമ്മേളനം. ഇതിനകം തന്നെ 7 കേന്ദ്രമന്ത്രിമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22 എംഎല്‍എമാര്‍ ഇതിനകം കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഒരു എംപി കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 785 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 200 ഓളം പേര്‍ 65 വയസിന് മുകളിലുള്ളവരാണ്. രാജ്യസഭയില്‍ 240 എംപിമാരാണുള്ളത്. അതില്‍ 97 പേര്‍ 65 വയസിന് മുകളിലും 20 പേര്‍ 80 വയസിനും മുകളിലുള്ളവരാണ്.

cmsvideo
  Covaxin vaccination found effective in non-human primates‌ | Oneindia Malayalan

  പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി മുഴുവന്‍ അംഗങ്ങളോടും കൊവിഡ്-19 പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധന നടത്തിയവരില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഈയിടെയാണ് കൊവിഡ് ഭേദമായത്. എന്നാല്‍ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ദില്ലി കലാപ കേസ്: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍, യുഎപിഎ!!

  താക്കറെയെ മുഖ്യമന്ത്രിയാക്കാൻ സോണിയയ്ക്കും പവാറിനും മുന്നിൽ ഇരന്നു! ശിവസേനയ്‌ക്കെതിരെ ബിജെപി

  English summary
  Parliament Monsoon Session Begins Today Amid Covid-19 crisis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X