പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ വൻ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം, ലോക്സഭ നിർത്തി വെച്ചു
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തുടങ്ങവേയാണ് പ്രതിപക്ഷത്തെ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്. സ്പീക്കര്‍ ഇടപെട്ടതോടെയാണ് പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതിപക്ഷ ബഹളം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സഭാ നടപടികളുമായി പ്രതിപക്ഷ സഹകരിക്കണം എന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ നിർത്തി വെച്ചു. ക്രിയാത്മക ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകുമെന്ന് കരുതുന്നതായും ഏത് ചോദ്യത്തിനും മറുപടി ഉണ്ടാകുമെന്നും പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്
സഭാംഗങ്ങള്‍ക്ക് നാളെ വൈകിട്ട് കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും ചര്‍ച്ചകള്‍ നടക്കണം. രാജ്യത്ത് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും വാക്‌സിന്‍ നിങ്ങളെ ബാഹുബലിയാക്കും എന്നും പ്രധാനമന്ത്രി സഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേ പറഞ്ഞു.
ഇന്ധന വില വര്‍ധനവും സ്റ്റാന്‍ സ്വാമിയുടെ മരണവും കൊവിഡ് പ്രതിരോധവും ഏറ്റവും ഒടുവില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വരെയുളള വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ സഭയില്‍ മുള്‍മുനയില്‍ നിര്‍ത്താനുളള നീക്കത്തിലാണ് പ്രതിപക്ഷം. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി എന്‍കെ പ്രേമചന്ദ്രന്‍ എംപിയും കൊടിക്കുന്നില്‍ സുരേഷ് എംപിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ ഇതേ വിഷയത്തില്‍ ഇടത് എംപി ബിനോയ് കുര്യനും നോട്ടീസ് നല്‍കി. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയും അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കി.
രാജ്യസഭയില്‍ ദിലീപ് കുമാര്‍, മില്‍ഖ സിംഗ് അടക്കം ഈ വര്‍ഷം വിടപറഞ്ഞ് പോയ പ്രമുഖര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഉച്ചയ്ക്ക് 12.24 വരെ പിരിഞ്ഞു. അതിനിടെ ഇന്ധന വിലവര്‍ധനവിന് എതിരെയുളള പ്രതിഷേധമായി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സൈക്കിള്‍ ചവിട്ടിയാണ് പാര്‍ലമെന്റിലേക്ക് എത്തിയത്. മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളാക്കി സൈക്കിളില്‍ വെച്ചുകൊണ്ടായിരുന്നു എംപിമാരുടെ പ്രതിഷേധ യാത്ര.
സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക; പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications