Get Updates
Get notified of breaking news, exclusive insights, and must-see stories!

പെഗാസസ് വിവാദം കനക്കുന്നു; റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്

Jul 28, 2021, 5:44 pm IST

പാർലമെന്റ് കേരള നിയമസഭ പോലെ ആക്കരുതെന്ന് സ്പീക്കർ
Jul 28, 2021, 5:44 pm IST

ഡീൻ കുര്യാക്കോസ്, എഎം ആരിഫ്, ഹൈബി ഈഡൻ എന്നിവർക്കാണ് താക്കീത്
Jul 28, 2021, 5:44 pm IST

പാർലമെന്റിലെ പ്രതിഷേധം: കേരളത്തിലെ എംപിമാർക്ക് സ്പീക്കറുടെ താക്കീത്
Jul 22, 2021, 3:11 pm IST

ലോക്‌സഭയും രാജ്യസഭയും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു
Jul 22, 2021, 2:17 pm IST

പെഗാസസ് റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഐടി മന്ത്രി. റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് മന്ത്രി അശ്വനി വൈഷ്ണവ്. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണമെന്നും മന്ത്രി
Jul 22, 2021, 12:01 pm IST

ഫോൺ ചോർത്തൽ വിവാദത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി സഭയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. അതേസമയം വിവാദത്തിൽ ഇന്ന് രാജ്യസഭയിൽ ഐടി മന്ത്രി അശ്വനി വൈഷ്ണവ് മറുപടി പറയും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മന്ത്രി രാജ്യസഭയിൽ പ്രതികരിക്കുക.
Jul 22, 2021, 12:01 pm IST

ആരോപണത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പെഗസസ് വിഷയത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ അംഗങ്ങളെ അനുവദിക്കുന്നില്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
Jul 22, 2021, 11:11 am IST

പെഗാസസ് വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. രാജ്യസഭ 12 മണി വരെ നിർത്തി വെച്ചു
Jul 20, 2021, 11:07 am IST

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
Jul 20, 2021, 11:07 am IST

കോൺഗ്രസിന് പരാജയങ്ങളുടെ നിരാശയെന്ന് നരേന്ദ്ര മോദി
Jul 20, 2021, 11:07 am IST

പെഗാസസ് ഫോൺ ചോർത്തൽ: പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
Jul 20, 2021, 9:45 am IST

ഇലക്ട്രോണിക്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയിൽ 'പെഗാസസ് പ്രോജക്ട്' വിഷയത്തിൽ പ്രസ്താവന നടത്തും.
Jul 20, 2021, 9:39 am IST

ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ഫോണുകൾ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതൽ പ്രതിരോധത്തിലാവുകയാണ്.
Jul 20, 2021, 9:36 am IST

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം
Jul 19, 2021, 4:36 pm IST

പെഗാസസ്: എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നൽകാൻ പൂർണസജ്ജമെന്നു പ്രധാനമന്ത്രി.
Jul 19, 2021, 2:31 pm IST

പ്രതിഷേധമുയർത്തി പ്രതിപക്ഷം. രാജ്യസഭ 3 മണി വരെയും ലോക്സഭ 3.30 വരെയും നിർത്തി വെച്ചു
Jul 19, 2021, 2:30 pm IST

പെഗാസസ് ഫോൺ ചോർത്തൽ: ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു
Jul 19, 2021, 1:08 pm IST

പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും നിര്‍ത്തിവച്ചു. ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലറങ്ങി . രണ്ട് മണിവരെയാണ് നിര്‍ത്തിവച്ചത്‌
Jul 19, 2021, 12:39 pm IST

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.
Jul 19, 2021, 12:39 pm IST

ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളം. ലോക്‌സഭ താല്‍ക്കാലികമായി പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സഭ വീണ്ടും ചേരും
Jul 19, 2021, 12:22 pm IST

നടൻ ദിലീപ് കുമാർ, അത്‌ലറ്റ് മിൽ‌ക സിംഗ് എന്നിവരുൾപ്പെടെ ഈ വർഷം ജീവൻ നഷ്ടപ്പെട്ട എം‌പിമാർക്കും രാജ്യസഭയിലെ പാർലമെന്റ് അംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.
Jul 19, 2021, 11:51 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭയെ സഭയെ അവതരിപ്പിക്കുമ്പോൾ ബഹളം വച്ചതിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എതിർപ്പ് പ്രകടിപ്പിച്ചു
Jul 19, 2021, 11:15 am IST

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ അബ്ദുൾ വഹാബ് രാജ്യസഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു
Jul 19, 2021, 11:14 am IST

പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ മുദ്രാവാക്യം വിളികൾ
Jul 19, 2021, 11:12 am IST

ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം
Jul 19, 2021, 11:03 am IST

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരാസ് ലോക്സഭയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ബിൽ 2021അവതരിപ്പിക്കും.
Jul 19, 2021, 10:39 am IST

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2020 ലെ ഫാക്ടറിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും.
Jul 19, 2021, 10:26 am IST

ഇന്ധനവില, അവശ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവ ചർച്ച ചെയ്യാനും സർക്കാർ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി കെ സി വേണുഗോപാൽ രാജ്യസഭയിൽ റൂൾ 267 പ്രകാരം നോട്ടീസ് നൽകി.
Jul 19, 2021, 10:01 am IST

ലോക്‌സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ്. ലിറ്റില്‍ ഫ്‌ളവര്‍ പള്ളി പൊളിച്ച സംഭവത്തിലും ചര്‍ച്ചവേണം. ഡീന്‍ കുര്യാക്കോസ് എംപിയാണ് നോട്ടീസ് നല്‍കിയത്.
Jul 19, 2021, 9:52 am IST

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള കര്‍ഷകരുടെ പ്രതിഷേധത്തെ അനുകൂലിച്ച് ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുമെന്ന് ആം ആദ്മി എംപി ഭഗവന്ത് മാന്‍.
READ MORE

ദില്ലി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. കൊവിഡ് രണ്ടാം വ്യാപനം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംബാവം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തും. പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മഴക്കാല സമ്മേളനം പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

ഞായറാഴ്ച കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ഇരുസഭകളിലെയും കക്ഷി നേതാക്കളുടെ യോഗത്തില്‍ 33 പാര്‍ട്ടിയുടെ പ്രതിനിധികള്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ കാര്യ പരിപാടികള്‍ നടത്താനുള്ള വേദിയാക്കി പാര്‍ലമെന്റ് സമ്മേളനത്തെ മാറ്റരുതെന്നും ജനങ്ങളുടെ ഓരോ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+