കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷകാല സമ്മേളനം വെട്ടിക്കുറച്ചു; ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Google Oneindia Malayalam News

ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സഭ സമ്മേളനം വെട്ടിക്കുറച്ചത്. വർഷകാല സമ്മേളനം അവസാനിക്കാൻ എട്ട് ദിവസം ബാക്കി നിൽക്കേയാണ് സഭ പിരിഞ്ഞത്. ഒക്ടോബർ 1 വരെയാണ് സഭ സമ്മേളനം നിശ്ചയിച്ചിരുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സപ്തംബർ 14 നായിരുന്നു വർഷകാല സമ്മേളനം ആരംഭിച്ചത്. ആദ്യമായി ഇരു സഭകളും വ്യത്യസ്ത സമയങ്ങളിലായിരുന്നു ചേർന്നിരിന്നത്. അതോറിറ്റി ബിൽ പാസാക്കിയതിനെ പിന്നാലായാണ് സ്പീക്കർ ഓം ബിർല സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി അറിയിച്ചത്. വൈകീട്ട് ആറ് മണിയതോടെയാണ് സ്പീക്കർ സഭയിൽ ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രതിപക്ഷം നടപടികൾ ബഹിഷ്കരിച്ചു.

parliament

60 മണിക്കൂറിനിടയിൽ 10 നടപടികൾ നടത്തി 25 ബില്ലുകൾ പാസാക്കിയതായി ബിർള സഭയെ അറിയിച്ചു. നക്ഷത്രമില്ലാത്ത ചോദ്യങ്ങൾക്ക് ആകെ 2,300 രേഖാമൂലമുള്ള മറുപടികൾ നൽകിയതായും അടിയന്തിര പൊതു പ്രാധാന്യമുള്ള 370 കാര്യങ്ങൾ സഭയിൽ ഉന്നയിച്ചതായും സ്പീക്കർ അറിയിച്ചു. വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ,ക്വാളിഫൈഡ് ഫിനാൻഷ്യൽ കോൺട്രാക്റ്റ്സ് ബിൽ, തൊഴിൽ നിയമഭേദഗതി ബിൽ, ,ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ എന്നിവയും സഭ പാസാക്കി. മൂന്ന് കാർഷിക ബില്ലുകളും സഭ പാസാക്കിയിരുന്നു.

കർഷക ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭ നടപടികൾ പ്രക്ഷുബ്ദമായിരുന്നു. കാര്‍ഷിക ബില്ലിനെ ചൊല്ലി നടത്തിയ പ്രതിഷേധത്തിനു പിന്നാലെ എട്ട് എം.പിമാരെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ.കെ. രാഗേഷ്, എളമരം കരീം ഉള്‍പ്പെടെയുള്ള എംപിമാരെയായിരുന്നു സസ്പെന്റ് ചെയ്തത്.

കൊവിഡ് ആശങ്കാജനകം; പരിശോധനകൾ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി,സ്ഥിതി രൂക്ഷം 60 ജില്ലകളിൽകൊവിഡ് ആശങ്കാജനകം; പരിശോധനകൾ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി,സ്ഥിതി രൂക്ഷം 60 ജില്ലകളിൽ

 കൊവിഡിന്റെ ഉത്തരവാദിത്തം ചൈന ഏറ്റെടുക്കണം; യുഎൻ വാർഷകത്തിൽ തുറന്നടിച്ച് ഡൊണാൾഡ് ട്രംപ് കൊവിഡിന്റെ ഉത്തരവാദിത്തം ചൈന ഏറ്റെടുക്കണം; യുഎൻ വാർഷകത്തിൽ തുറന്നടിച്ച് ഡൊണാൾഡ് ട്രംപ്

നിങ്ങളുടെ പങ്കാളിയുടെ ചിത്രങ്ങൾ അഡൽറ്റ് സൈറ്റിൽ വന്നാലോ?;'ചാലഞ്ചുകളിൽ' പങ്കെടുക്കരുതെന്ന് ഷാൻ റഹ്മാൻനിങ്ങളുടെ പങ്കാളിയുടെ ചിത്രങ്ങൾ അഡൽറ്റ് സൈറ്റിൽ വന്നാലോ?;'ചാലഞ്ചുകളിൽ' പങ്കെടുക്കരുതെന്ന് ഷാൻ റഹ്മാൻ

'മാധ്യമപ്രർത്തകർക്കെതിരായ കടക്കുപുറത്ത് നിലപാടിന്റെ ഒടുവിലെ ഉദാഹരണം'; സർക്കാരിനെതിരെ സന്ദീപ് വാര്യർ'മാധ്യമപ്രർത്തകർക്കെതിരായ കടക്കുപുറത്ത് നിലപാടിന്റെ ഒടുവിലെ ഉദാഹരണം'; സർക്കാരിനെതിരെ സന്ദീപ് വാര്യർ

English summary
16-year-old gets Rs 10 crore in bank account; The family lodged a complaint in police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X