കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്‍റ് കേക്ക്'മുറിച്ച് തലൈവിക്ക് പിറന്നാള്‍

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അറുപത്തി ആറാം പിറന്നാള്‍ ആഘോഷിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ലമെന്‍റിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ചാണ് അണികള്‍ ജയലളിതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് 65 കിലോ ഭാരം വരുന്ന കേക്കാണ് മുറിച്ചത്. ജയലളിത പ്രധാനമന്ത്രിയാകണമെന്ന് ആശംസിച്ചായിരുന്നു കേക്ക് മുറിച്ചത്.

പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകര്‍ ജയലളിത പ്രധാനമന്ത്രിയാകണമെന്ന് ആശംസിച്ചാണ് മടങ്ങിയത്. പ്രധാനമന്ത്രിയാകാനുള്ള തന്റെ താത്പര്യം പുരട്ചി തലൈവി ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ചെന്നൈ പോണ്ടിച്ചേരി, എന്നിവിടങ്ങളിലായിരുന്നു പ്രധാന ആഘോഷങ്ങള്‍.

Jayalalita

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജയലളിചയുടെ പിറന്നാളാഘോഷവും രാഷ്ട്രീയ പ്രചാരണത്തിനുളള വേദിയായി മാറുകയായിരുന്നു. പോണ്ടിച്ചേരി ഉള്‍പ്പടെ 40 ലോക്‌സഭ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് ജയലളിത പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ ദേശീയ തലത്തില്‍ എഐഎഡിഎംകെ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിയ്ക്കുമെന്നും ജയലളിത പറഞ്ഞു.

എംജി ആര്‍ മണ്‍ട്രം, പുരട്ചി തലൈവി പേരവൈ, ഇലൈഞ്ജര്‍, ഇലം വെണ്‍പാസറെ തുടങ്ങി പാര്‍ട്ടിയുടെ പോഷക സംഘടനകളും ആഘോഷങ്ങളില്‍ പങ്കാളികളായി. പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍, ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ജന്മദിനാഘോഷങ്ങള്‍ നടന്നു

English summary
The supporters of AIADMK’s Jayalalithaa took the celebrations of her birthday to the next level by bringing the whole parliament in form of cake for her at the party headquarters in Chennai. It is the 66th birthday of the politician.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X