കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ താരങ്ങളെല്ലാം(?) കുടുങ്ങും, അഴിയെണ്ണും... കോടതി കയറിയിറങ്ങേണ്ടിവരും!!! പരസ്യം അത്ര സുഖമാവില്ല

Google Oneindia Malayalam News

ദില്ലി: സിനിമ താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും എല്ലാം വലിയ പ്രാധാന്യമാണ് ഇന്ത്യയില്‍. വന്‍തുക പ്രതിഫലം പറ്റുന്ന ഇവര്‍ക്ക് അതിലേറെ തുക കിട്ടും പരസ്യങ്ങളില്‍ അഭിനയിച്ചാല്‍. അതുകൊണ്ട് തന്നെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യവും ആണ്.

എന്നാല്‍ ഒന്നും നോക്കാതെ പരസ്യത്തില്‍ അഭിനയിക്കാന്‍ നിന്നാല്‍ ഇനി താരങ്ങള്‍ക്ക് കിട്ടുക 'മുട്ടന്‍ പണി' ആകും. ചിലപ്പോള്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും, അല്ലെങ്കില്‍ അമ്പത് ലക്ഷം രൂപ പിഴ അടക്കേണ്ടിവരും.

പരസ്യങ്ങളിലെ വ്യാജവാഗ്ദാനങ്ങള്‍ക്ക് ഇനി അഭിനയിക്കുന്ന താരങ്ങളും മറുപടി പറയേണ്ടിവരും എന്നര്‍ത്ഥം. മാഗി നൂഡില്‍സ് കേസില്‍ അമിതാഭ് ബച്ചന് വരെ പണികിട്ടിയിരുന്നു. ഇത് അതുക്കും മേലെയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.( വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ റെപ്രസെന്റേറ്റീവ് ചിത്രങ്ങളാണ്)

ബ്രാന്‍ഡ്

ബ്രാന്‍ഡ്

ഒരു സെലിബ്രിറ്റി എന്ന് പറഞ്ഞാല്‍ അത്രയേറെ ആളുകളെ പരോക്ഷമായെങ്കിലും സ്വാധീനിക്കാന്‍ കഴിവുള്ള ആളായിരിക്കും. അത്തരക്കാരെയാണ് പരസ്യക്കാര്‍ നോട്ടമിടുക.

എന്തും

എന്തും

ഇന്ന് നമുക്ക് ചുറ്റും കാണുന്ന പരസ്യങ്ങളില്‍ ഭൂരിഭാഗവും ശുദ്ധ പൊള്ളത്തരമാണെന്ന് ജനങ്ങള്‍ക്കറിയാം. പക്ഷേ എന്നാലും പരസ്യത്തില്‍ കാണുന്നതേ ജനം വാങ്ങൂ. എന്താണ് അതിന് കാരണം.

താരങ്ങള്‍

താരങ്ങള്‍

കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലേയും സ്ഥിതി. സിനിമ താരങ്ങളെ ദൈവത്തെ പോലെ കാണുന്നവരുണ്ട്. ഇവരൊക്കെ അഭിനയിച്ച പരസ്യം കണ്ടാല്‍ പിന്നെ അവര്‍ മറ്റേത് സാധനം വാങ്ങും.

വേണ്ട

വേണ്ട

ഇനി ആ പരിപാടി നടക്കുമെന്ന് തോന്നുന്നില്ല. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത പരസ്യങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്കും എല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. കേന്ദ്ര സര്‍ക്കാരാണ് ഇത് നടപ്പിലാക്കുന്നത്.

 താരങ്ങള്‍ക്ക്

താരങ്ങള്‍ക്ക്

വ്യാജ അവകാശവാദങ്ങള്‍ പരസ്യങ്ങളില്‍ ഉന്നയിക്കുന്ന താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അമ്പത് ലക്ഷം രൂപ വരെ പിഴയും ഈടാക്കുന്നതിനാണ് നിയമം വരുന്നത്.

പണികിട്ടും

പണികിട്ടും

പരസ്യത്തില്‍ അഭിനയിക്കുന്ന ഏതെങ്കിലും താരത്തിന് 'പണികൊടുക്കണം' എ്ന്നുണ്ടെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി- ആ പരസ്യത്തിനെതിരെ ഒരു പരാതി കൊടുക്കുക. പിന്നെ താരത്തിന്റെ ഉത്തരവാദിത്തമാണ് നിരപരാധിത്വം തെളിയിക്കുക എന്നത്.

ബില്‍ പാര്‍ലമെന്റില്‍

ബില്‍ പാര്‍ലമെന്റില്‍

പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ ആണ് ഉപഭോക്തൃ സംരക്ഷണ ബില്‍. താരങ്ങളെ കൂടി ഉത്തരവാദിത്തമുള്ളവരാക്കുന്നതിനായി ചില ഭേദഗതികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.

ശിക്ഷയിങ്ങനെ

ശിക്ഷയിങ്ങനെ

ആദ്യത്തെ തവണ തെറ്റ് ചെയ്താല്‍ രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ വഴെ പിഴയും ആണ് ലഭിക്കുക. എന്നാല്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷ അഞ്ച് വര്‍ഷമായും പിഴ അമ്പത് ലക്ഷമായും ഉയരും.

English summary
To make celebrities accountable for misleading advertisements, a Parliamentary Standing Committee today recommended stringent provisions including jail term up to five years and hefty penalty of up to 50 lakh in order to protect consumer interest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X