ജീവന് ഭീഷണിയുണ്ടെന്ന് മോദി! എങ്കിലും പാവങ്ങള്‍ക്കു വേണ്ടി പോരാട്ടം തുടരും! ഇത് മോദി ഡാാാ...
കോണ്‍ഗ്രസിന്റെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങിയെന്ന് മോദി പറഞ്ഞു. അഴിമതി രാജ്യ സേവനം ആക്കിയവരാണ് കോണ്‍ഗ്രസുകാരെന്നും മോദി.
ദില്ലി: അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വന്‍ ശക്തികള്‍ക്കെതിരായ നീക്കം തന്റെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗത്തിന് നല്‍കിയ മറുപടി പ്രസംഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയാണെന്നും അത് തുടരുമെന്നും മോദി പറയുന്നു. എന്ത് ഭീഷണിയെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം.
പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും നെഹ്രു കുടുംബത്തിനെതിരെയും മോദി ആഞ്ഞടിച്ചു. രാഹുലിന്റെ ഭൂകമ്പ പ്രസ്താവനയെയും മോദി പരിഹസിച്ചു. രാഹുല്‍ പറഞ്ഞ ഭൂകമ്പം കഴിഞ്ഞ ദിവസം ദില്ലിയിലും ഉത്തരാഖണ്ഡിലും ഉണ്ടായെന്നും മോദി. നോട്ട് നിരോധനം ശരിയായ സമയത്തായിരുന്നുവെന്നും അതിന്റെ നേട്ടം രാജ്യത്ത് കണ്ടു തുടങ്ങിയെന്നും മോദി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബമാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മോദി.

കോണ്‍ഗ്രസിന് വിമര്‍ശനം
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണക്കിന് പരിഹസിക്കാനും മോദി പറഞ്ഞില്ല. രാഹുലിന്റെ ഭൂകമ്പ പ്രസ്താവന ആയുധമാക്കിയായിരുന്നു മോദി രാഹുലിനെ പരിഹസിച്ചത്. രാഹുല്‍ പറഞ്ഞ ഭൂകമ്പം കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും ദില്ലിയിലും ഉണ്ടായെന്ന് മോദി പറഞ്ഞു. അഴിമതിയില്‍ എങ്ങനെ സേവനം കാണാനാകുമെന്നും മോദി ചോദിക്കുന്നു. കോണ്‍ഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു. കോണ്‍ഗ്രസിന്റെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങിയെന്ന് മോദി പറഞ്ഞു. അഴിമതി രാജ്യ സേവനം ആക്കിയവരാണ് കോണ്‍ഗ്രസുകാരെന്നും മോദി. ജനശക്തി എവിടെയോ നഷ്ടപ്പെട്ടുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മോദി പറയുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ടെന്നും മോദി.

അടിയന്തരാവസ്ഥയുടെ ഭീകരത
സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തിനു വേണ്ടി മരിക്കാന്‍ കഴിയാത്ത തന്നെപ്പോലെയുളളവര്‍ ഇപ്പോള്‍ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയാണെന്ന് മോദി. അടിയന്തരാവസ്ഥക്കാലത്തിന്റെ ഭീകരത ഓര്‍മിപ്പിക്കാനും മോദി മറന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കള്‍ ജയിലിലായെന്നും, പത്ര സ്വാതന്ത്ര്യം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നല്ലസമയത്ത് നടപ്പാക്കി
നോട്ട് നിരോധം ശരിയായ സമയത്താണ് നടപ്പാക്കിയിരിക്കുനേനതെന്ന് മോദി പറയുന്നു. ശരീരത്തിന് ആരോഗ്യമുള്ളപ്പോഴാണ് ഓപ്പറേഷന്‍ നടത്തേണ്ടതെന്നും രാജ്യത്തിന്റെ സമ്പദ് വ്യസ്ഥ ഇപ്പോള്‍ നല്ല അവസ്ഥയിലാണെന്നും അതിനാലാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും മോദി വ്യക്തമാക്കി. നോട്ട് നിരോധനത്തിന്‍രെ മാറ്റങ്ങള്‍ കണ്ടു തുടഹ്ങിയെന്നും മോദി. നോട്ട് നിരോധന വിഷയത്തില്‍ താന്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷം അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ചാനല്‍ ചര്‍ച്ചയ്ക്കായിരുന്നു പ്രതിപക്ഷത്തിന് താത്പര്യമെന്നും അദ്ദേഹം. 1988ലെ ബിനാമി നിയമം മാറ്റാത്തത് എന്തു കൊണ്ടായിരുന്നുവെന്നും മോദി ചോദിച്ചു.

രാജ്യ താത്പര്യത്തിന് പ്രാധാന്യം
വന്‍ ശക്തികള്‍ക്കെതിരായ പോരാട്ടം തന്റെ ജീവനു തന്നെ ഭീഷണിയായെന്ന് മോദി പറഞ്ഞു. എന്നാല്‍ ഈ ഭീഷണിയൊന്നും കാര്യമാക്കുന്നില്ലെന്നും പാവങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മോദി. രാജ്യ താത്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറയുന്നു. എല്ലാ കാര്യങ്ങളും തിരഞ്ഞെടുപ്പ് താത്പര്യമാണെന്ന് പറയാനാവില്ലെന്നും മോദി. സ്വച്ഛ് ഭാരത് പദ്ധതി പോലെ രാജ്യത്തെ ശുദ്ധീകരിക്കാനുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും മോദി. അധികാരത്തിലുള്ളിടത്തോളം കാലം അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും മോദി.

സര്‍ക്കാരിന്റെ നല്ല വശങ്ങളെ പിന്തുണയ്ക്കണം
മോദിയെ വിമര്‍ശിക്കാന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അവകാശമണ്ടെന്ന് മോദി പറയുന്നു. അതേസമയം സര്‍ക്കാരിന്റെ നല്ല പദ്ധതികളെ അംഗീകരിക്കണമെന്നും മോദി. ചൂഷണവും അഴിമതിയും അവസാനിച്ചതോടെ പാവപ്പെട്ടവര്‍ നേട്ടങ്ങള്‍ ആസ്വദിച്ച് തുടങ്ങിയെന്നും മോദി പറയുന്നു. ലോക് സഭ തിരഞ്ഞെടുപ്പും രാജ്യസഭ തിരഞ്ഞെടുപ്പും ഒന്നിച്ച് നിടത്തുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്നും മോദി പറയുന്നു.












Click it and Unblock the Notifications