പാര്‍ലമെന്റ് റൗണ്ടപ്പ്: 4 കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തു; 6ാം ദിവസവും ബഹളത്തില്‍ കലാശിച്ച് സഭ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തില്‍ തിങ്കളാഴ്ച നടന്ന ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആറാം ദിവസത്തെ നടപടികള്‍ 11 മണിക്ക് പകരം ഉച്ചയ്ക്ക് 2 മണിക്കാണ് പുനരാരംഭിച്ചത്.
ജൂലൈ 18 ന് സമ്മേളനം തുടങ്ങിയത് മുതല്‍ ഭക്ഷ്യവസ്തുക്കളുടെ ഉയര്‍ന്ന വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത് കൊണ്ട് സെഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ കാര്യമായ ഇടപാടുകളൊന്നും നടത്തുന്നതില്‍ ഇരുസഭകളും പരാജയപ്പെട്ടു.

വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് എം.എപിമാരെ ലോക്സഭയില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ല സസ്പെന്‍ഡ് ചെയ്തു.
കോണ്‍ഗ്രസ് എം.പിമാരായ രമ്യാ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് പാര്‍ലമെന്റ സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന് ശേഷം ഇവര്‍ പുറത്ത് കടന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധിക്കണമെങ്കില്‍ സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'നിങ്ങള്‍ക്ക് (പ്രതിപക്ഷത്തിന്) ഒരു ചര്‍ച്ച വേണമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്, എംപിമാര്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വൈകുന്നേരം 3 മണിക്ക് ശേഷം അവര്‍ക്ക് സഭയ്ക്ക് പുറത്ത് അത് നടത്താം, ബിര്‍ള പറഞ്ഞു.
വിലക്കയറ്റത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടര്‍ന്നതോടെ ലോക്സഭാ ഇന്നത്തേക്ക് പിരിഞ്ഞു.
48 സ്പൈസ്ജെറ്റ് വിമാനങ്ങളില്‍ ഡിജിസിഎ സ്പോട്ട് പരിശോധന നടത്തി; വലിയ സുരക്ഷാ ലംഘനമൊന്നും കണ്ടെത്തിയില്ല: സര്‍ക്കാര്‍ സഭയില്‍-ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ജൂലൈ 9 നും ജൂലൈ 13 നും ഇടയില്‍ 48 സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ 53 തവണ പരിശോധന നടത്തിയെങ്കിലും കാര്യമായ സുരക്ഷാ ലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി കെ സിംഗ് തിങ്കളാഴ്ച സഭയില്‍ പറഞ്ഞു.
'എന്നിരുന്നാലും, സുരക്ഷാ നടപടിയെന്ന നിലയില്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ തകരാറുകളും പരിഹരിച്ചതായി റെഗുലേറ്ററോട് സ്ഥിരീകരിച്ചതിന് ശേഷം മാത്രം ചില വിമാനങ്ങള്‍ (10) ഓപ്പറേഷനുകള്‍ക്കായി ഉപയോഗിക്കാവൂ എന്ന് സ്പൈസ് ജെറ്റിനോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു,'' സിംഗ് തന്റെ വ്യക്തമാക്കി.












Click it and Unblock the Notifications