കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തില്‍ രാഷ്ട്രീയക്കളി, അഞ്ചാം ദിനം വാക്പോര്

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ അഞ്ചാം ദിനം പ്രതിപക്ഷത്തെ ഉന്നമിട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായപ്പോള്‍ വലിയ രാഷ്ട്രീയ കളികളാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷം അഞ്ചാം ദിനവും ഗാന്ധി പ്രതിമയ്ക്ക് മുന്നിലുള്ള ധര്‍ണ തുടര്‍ന്നു. പന്ത്രണ്ട എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ബിജെപിയും ഇതേ ഇടത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷത്തിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. പാര്‍ലമെന്റിനുള്ളിലെ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാനാണ് ശ്രമമെന്ന് ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.

1

അതേസമയം ഒരിക്കല്‍ കൂടി പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ സഭയ്ക്കുള്ളില്‍ ചര്‍ച്ചയായി. പ്രതിപക്ഷ എംപിമാര്‍ അവരുടെ വളരെ മോശം പെരുമാറ്റത്തില്‍ മാപ്പുപറയാതെ എങ്ങനെയാണ് ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാവുകയെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ചോദിച്ചു. ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ജാ തങ്ങളുടെ പ്രതിഷേധ സ്ഥലത്തേക്ക് ബിജെപിയുടെ എംപിമാര്‍ എത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തെന്നായിരുന്നു ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ജാ പറഞ്ഞു. ഇതിനിടയിലാണ് പിയൂഷ് ഗോയല്‍ മറുപടി നല്‍കിയത്. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി അറിയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Shutters of Mullaperiyar dam closed after protest | Oneindia Malayalam

എല്ലാ സംസ്ഥാനങ്ങളോടും ഞങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ വിവരങ്ങള്‍ ചോദിച്ചിരുന്നു. 19 സംസ്ഥാനങ്ങള്‍ മാത്രമാണ് മറുപടി നല്‍കിയത്. പഞ്ചാബ് മാത്രമാണ് നാല് മരണങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് സംശയിക്കുന്നതായി മറുപടി നല്‍കിയതെന്ന് മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ വന്നപ്പോള്‍ പലരും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിരുന്നു. ചില സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ അത്യാവശ്യമുണ്ടെന്ന് പെരുപ്പിച്ച് കാണിച്ച് കോടതികളെ സമീപിച്ചിരുന്നു. ഇത് അനുകൂല വിധി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. ആവശ്യമുള്ളതിലും അധികം ഓക്‌സിജന്‍ വേണമെന്നായിരുന്നു അവര്‍ കോടതിയെ ബോധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ദില്ലി സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ള പരാമര്‍ശമാണ് ആരോഗ്യ മന്ത്രി നടത്തിയത്.കേന്ദ്ര വിജലന്‍സ് ഭേദഗതി ബില്ലും ദില്ലി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റും ലോക്‌സഭയില്‍ മന്ത്രി ജിതേന്ദ്ര സിംഗാണ് അവതരിപ്പിച്ചത്. സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്താനായിരുന്നു നീക്കം. പ്രതിപക്ഷത്തിനെതിരെയാണ് ആരോഗ്യ സഭയില്‍ കൂടുതലായും ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രതിപക്ഷം ആദ്യ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തില്‍ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലായിരുന്നു പരാമര്‍ശം. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കാന്‍ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്‌തെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ഓക്‌സിജന്‍ നിര്‍മാണം വരെ കേന്ദ്രം വര്‍ധിപ്പിച്ചു. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ആവശ്യമായി വന്നപ്പോഴായിരുന്നു ഇതെല്ലാം ചെയ്തത്. ഇത്തരമൊരു അവസ്ഥയിലും സങ്കടകരമെന്ന് പറയട്ടെ, പലരും രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് വിട്ടുനിന്നില്ല. ഇതൊരു രാഷ്ട്രീയ കളിയല്ല അവര്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ കൊവിഡ് മരണങ്ങളില്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ 3.46 കോടി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 4.6 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് മൊത്തം കേസിന്റെ 1.36 ശതമാനം മാത്രമാണ്. ഒരു മില്യണില്‍ 25000 കേസുകളും 340 മരണവും എന്ന നിരക്കാണിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കണക്കുകള്‍ നോക്കുമ്പോള്‍ നമ്മുടെ കൊവിഡ് മരണനിരക്ക് വളരെ പിന്നിലാണ്. മോദി സര്‍ക്കാരിന് കീഴില്‍ ദുര്‍ബലമായ ആരോഗ്യ മേഖല മെച്ചപ്പെട്ടത്. മുമ്പുള്ള സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയെ അവഗണിച്ചത് ഞങ്ങള്‍ പറഞ്ഞില്ല. മികച്ച രീതിയിലേക്ക് അതിനെ മാറ്റുന്നതിനാണ് പ്രാധാന്യം നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീവില്‍ ഇച്ഛാശക്തിയോടെയാണ് ഞങ്ങള്‍ പ്രവത്തിക്കുന്നതെന്നും മാണ്ഡവ്യ പറഞ്ഞു.

English summary
parliament round up day 5: opposition protest continues minister on oxygen shortage death and more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X