കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖിംപൂർ ഖേരി; അജയ് മിശ്രയയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം..സഭ പിരിഞ്ഞു

Google Oneindia Malayalam News

ദില്ലി; ലഖിംപൂർ ഖേരി സംഭവം ആസൂത്രിതമാണെന്ന അന്വേഷണ സമിതി റിപ്പോർട്ടിന് പിന്നാലെ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികൾ ഇന്നും തടസപ്പെട്ടു. അതിനിടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാഥവ് ബയോഡൈവേഴ്സിറ്റി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. ഇന്നത്തേക്ക് സഭ പിരിഞ്ഞു.

 1-1525248220-162860764

പാർലമെന്റ് റൗണ്ട് അപ്പ്

ചർച്ചയ്ക്ക് ഞങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു, അവർ തയ്യാറാകുന്നില്ല; പ്രഹ്ളാദ് ജോഷി

ലഖിംപൂർ കേസിൽ പ്രതിപക്ഷത്തോട് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണെന്നും എന്നാൽ അവർ അതിന് തയ്യാറാകുന്നില്ലെന്നും കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ലഖിംപൂർ കേസിൽ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പാർലമെന്റ് ചർച്ചയ്ക്കുള്ള ഇടമാണ്. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഞങ്ങൾ സ്വീകരിക്കും. ഞങ്ങൾ അവരെ ആവർത്തിച്ച് ചർച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും അവർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല, കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി സഭയിൽ ആരോപിച്ചു.

91 ശതമാനം എംഎസ്എംഇകളും പ്രവർത്തിക്കുന്നു, 9 ശതമാനം മാത്രമാണ് അടച്ചു പൂട്ടിയത്; സർക്കാർ

കൊവിഡ് കാലത്ത് 9 ശതമാനം ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ മാത്രമാണ് അടച്ച് പൂട്ടിയതെന്ന് സർക്കാർ പാർലമെന്റിൽ. കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനാണ് സർക്കാർ വിശദീകരണം നൽകിയത്. MSME-കളിൽ കൊവിഡിന്റെ ആഘാതം വിലയിരുത്തുന്നതിനായി 32 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ 5,774 MSME-കളെ ഉൾപ്പെടുത്തി നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് 2020 ഓഗസ്റ്റിൽ ഒരു ഓൺലൈൻ സർവേ നടത്തിയിരുന്നു. 91 % എംഎസ്എംഇകളും പ്രവർത്തനക്ഷമമാണെന്നും കൊവിഡ് പ്രതിസന്ധിയിൽ 9 ശതമാനം എംഎസ്എംഇകളും മാത്രമാണ് പ്രവർത്തിക്കാതിരുന്നതെന്നും സർവ്വേയിൽ കണ്ടെത്തിയിരുന്നുവെന്ന് സർക്കാർ പറഞ്ഞു.

കർഷകരെ കൊലപ്പെടുത്തിയ മന്ത്രി ശിക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

അജയ് മിശ്രയെ പുറത്താക്കുകയോ അയാള്‍ രാജിവെക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ലഖിംപൂർ ഖേരിയിൽ നടന്ന കൊലപാതകത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങളെ അനുവദിക്കണം,സംഭവത്തില്‍ മന്ത്രിയക്ക് പങ്കുണ്ടെന്നും അത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു,അയാള്‍ ഒരു കുറ്റവാളിയാണ്, മന്ത്രി ശിക്ഷിക്കപ്പെടുക തന്നെ വേണം,രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

English summary
ലഖിംപൂർ ഖേരി; അജയ് മിശ്രയയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം..സഭ പിരിഞ്ഞു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X