കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Parliament roundup : ദുഃഖം തളം കെട്ടി പാർലമെന്റും: പ്രതിഷേധം പിന്‍വലിച്ച് പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: കൂന്നൂരില്‍ ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിന്റെ ദുഃഖം തളംകെട്ടി പാർലമെന്റും. ജനറൽ ബിപിൻ റാവത്ത്, ഭാര്യ മാധുലിക റാവത്ത് മറ്റ് 11 സൈനികരുടേയും മരണത്തിൽ വ്യാഴാഴ്ച രാജ്യസഭയും ലോക്‌സഭയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അസാധാരണവും വിശിഷ്ടവുമായ സൈനിക മേധാവിയാണെന്നായിരുന്നു രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ വിശേഷിപ്പിച്ചത്.

ഹെലികോപ്റ്റർ ദുരന്തത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റില്‍ വിശദീകരണം നടത്തുകയും ചെയ്തു. രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം തുടരുന്ന പ്രതിപക്ഷ എംപിമാർ ആദരസൂചകമായി ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിഷേധം നിർത്തിവെച്ചു. ശീതകാല സമ്മേളനത്തിന്റെ ആറാം ദിവസം പാർലമെന്റില്‍ നടന്ന പ്രധാന സംഭവങ്ങള്‍ ഇങ്ങനെ..

ഹെലികോപ്ടർ അപകടത്തില്‍ സംയുക്ത അന്വേഷണം ആരംഭിച്ചു: രാജ്നാഥ് സിങ്

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 12 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ സംയുക്ത അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക ഐഎഎഫ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

screensho

''എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള ട്രൈ സർവീസസ് അന്വേഷണത്തിന് ഇന്ത്യൻ എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ സംഘം ഇന്നലെ (ബുധനാഴ്‌ച) തന്നെ വെല്ലിംഗ്ടണിലെത്തി ജോലി ആരംഭിച്ചിരുന്നു," സിംഗ് പറഞ്ഞു. അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ സംസ്കാരവും ഉചിതമായ സൈനിക ബഹുമതികളോടെ നടത്തുമെന്നു അദ്ദേഹം പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും ഒരു നിമിഷം മൗനമാചരിച്ചുകൊണ്ട് ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

2022 അവസാനത്തോടെ ഗഗൻയാൻ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ പദ്ധതിയായ 'ഗഗൻയാൻ' 2022 അവസാനത്തോടെ നടപ്പിലാക്കുമെന്നും അതിന് മുന്‍പായി രണ്ട് ആളില്ലാ ദൗത്യങ്ങൾ അടുത്ത വർഷം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റില്‍ വ്യക്തമാക്കി. ശുക്ര ദൗത്യം 2022 ലും സൗരോർജ്ജ ദൗത്യം 2022-23 ലും ബഹിരാകാശ നിലയം 2030 ലും ആസൂത്രണം ചെയ്യുമെന്നും രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു.

കോവിഡ് -19 പാൻഡെമിക് കാരണം ബഹിരാകാശ പദ്ധതികൾ വൈകുന്നതായും ബഹിരാകാശ വകുപ്പിലെ സഹമന്ത്രിയായി സിംഗ് പറഞ്ഞു. "അടുത്ത വർഷം, ഗഗൻയാൻ പറത്തുന്നതിന് മുമ്പ് ഞങ്ങൾ രണ്ട് ആളില്ലാ ദൗത്യങ്ങൾ നടത്താൻ പോകുന്നു. കോവിഡ് കാരണമാണ് പദ്ധതികള്‍ വൈകുന്നത്," അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ ലക്ഷ്യം പ്രാപിക്കുന്നതിലൂടെ യുഎസിനും ചൈനയ്ക്കും റഷ്യയ്ക്കും ശേഷം നാലാമത്തെ രാജ്യമായി എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും സ്ഥാനം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീനസ് മിഷൻ

ഗഗൻയാൻ പരിപാടിക്ക് പുറമേ, "നമ്മള്‍ മറ്റ് നിരവധി ദൗത്യങ്ങൾ നടത്താൻ പോകുകയാണ്. 2023-ഓടെ നമുക്ക് ഒരു ശുക്രദൗത്യം ഉണ്ടാകും. താമസിയാതെ, 'ആദിത്യ സോളാർ മിഷൻ' എന്ന സൗരോർജ്ജ ദൗത്യം 2022-23-ലേക്ക് ആസൂത്രണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാരണം ചന്ദ്രയാനം വൈകിയെന്നും അടുത്ത വർഷത്തോടെ ഇത് വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. "2030-ഓടെ, നമുക്ക് ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർ ജുഡീഷ്യറിയുടെ പെൻഷനുമായി ബന്ധപ്പെട്ട ബിൽ പാസാക്കി

വിരമിച്ച ജഡ്ജിക്ക് അധിക പെൻഷന്റെ യോഗ്യതാ തീയതി സംബന്ധിച്ച് വ്യക്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ബിൽ ലോക്‌സഭ ബുധനാഴ്ച പാസാക്കി.

ധർണ പിൻവലിച്ച് പ്രതിപക്ഷം

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനും ഹെലികോപ്റ്ററിൽ മരിച്ച 12 പേർക്കുമുള്ള ആദരസൂചകമായി 12 രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാക്കൾ നടത്തിവന്ന ധർണ താല്‍ക്കാലികമായി പിൻവലിച്ചു. ധർണ്ണ നാളെ പുനഃരാരംഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

47,984 പേർ റോഡപകടങ്ങളിൽ മരിച്ചു

2020 കലണ്ടർ വർഷത്തിൽ എക്‌സ്പ്രസ് വേകളിൽ ഉൾപ്പെടെ ദേശീയ പാതകളിൽ മൊത്തം 47,984 പേർ റോഡപകടങ്ങളിൽ മരിച്ചതായി നിതിന്‍ ഗഡ്കരി പാർലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam
English summary
Parliament roundup - Day 9: defence minister rajnath singh statement on chopper tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X