കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങി; ആദ്യ ദിനം 'കശ്മീരില്‍' പ്രതിപക്ഷ പ്രതിഷേധം: ശിവസേന ഇറങ്ങിപ്പോയി

  • By Desk
Google Oneindia Malayalam News

ദില്ലി: ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പാര്‍ലമെന്‍റില്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ കഷ്മീരില്‍ തുടരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ചോദ്യോത്തര വേളയില്‍ ആദ്യ ചോദ്യം ഉന്നയിക്കാന്‍ ടിഡിപി അംഗം കേസിനേനിയെ സ്പീക്കര്‍ ക്ഷണിച്ചതു മുതല്‍ തന്നെ കഷ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ വയ്ക്കുന്നതിനെതിരെ പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി.

സ്പീക്കര്‍ സഭാ നടപടികള്‍ തുടരാന്‍ ശ്രമിക്കുമ്പോഴും ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഫാറൂഖ് അബ്ദുള്ളയെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ഇന്നലെ ചേര്‍ന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു പറഞ്ഞ് ഭരണപക്ഷം ഒഴിഞ്ഞുമാറുകയായിരുന്നു.

parliament

മലയാളി വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിഷയവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വിഷയത്തില്‍ കേന്ദ്ര മാനവവിഭവ ശേഷി രമേശ് പൊക്രിയാല്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും നീക്കം നടത്തുന്നുണ്ട്.

പാർലമെന്റിലേക്ക് ജെഎൻയു വിദ്യാർത്ഥികളുടെ കൂറ്റൻ പ്രതിഷേധ മാർച്ച്! വിജയിക്കാതെ പിന്നോട്ടില്ലപാർലമെന്റിലേക്ക് ജെഎൻയു വിദ്യാർത്ഥികളുടെ കൂറ്റൻ പ്രതിഷേധ മാർച്ച്! വിജയിക്കാതെ പിന്നോട്ടില്ല

അതിനിടെ, ശിവസേന അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ നിന്നും ഇറങ്ങിപ്പോയി. പാര്‍ലമെന്‍റിന് പുറത്തെത്തിയ ശിവസേന അംഗങ്ങള്‍ ശിവജിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. മഹാരാഷ്ട്രയിലെ മഴക്കെടുതികളെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശിവസേന അംഗങ്ങളുടെ പ്രതിഷേധം.

ബെംഗളൂരുവിലെ രാത്രികളെ പേടിക്കണം; ഓട്ടോകൾ കേന്ദ്രീകരിച്ച് കവർച്ച, കൂടുതലും ഇരയാകുന്നത് മലയാളികൾ?ബെംഗളൂരുവിലെ രാത്രികളെ പേടിക്കണം; ഓട്ടോകൾ കേന്ദ്രീകരിച്ച് കവർച്ച, കൂടുതലും ഇരയാകുന്നത് മലയാളികൾ?

അരുണ്‍ ജയ്റ്റ്ലി,സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭ നടപടികള്‍ തുടങ്ങിയത്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 യാണ് സഭ ചേരുക. കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഈ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ ഉള്‍പ്പടെ 27 ബില്ലുകള്‍ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Parliament Session begins; First day opposition protests: Shiv Sena walked out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X