കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ജുലൈ 5ന്; ലോക്സഭ സമ്മേളനം ജൂൺ 17ന് ആരംഭിക്കും!

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി മന്ത്രിസഭയുടെ ബജറ്റ് ജൂലൈ അഞ്ചിന്. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലായ് 26 വരെ നടക്കും. താത്ക്കാലിക സ്പീക്കറായി മനേകാ ഗാന്ധിയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ജൂണ്‍ 19-നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക.

<strong>ലോകം ചുറ്റാൻ ഒരുങ്ങി നരേന്ദ്ര മോദി,ജൂണിൽ അയൽ രാജ്യമായ ശ്രീലങ്കയിലേക്ക്,സിരിസേനയ്ക്ക് മോദിയുടെ ഉറപ്പ്</strong>ലോകം ചുറ്റാൻ ഒരുങ്ങി നരേന്ദ്ര മോദി,ജൂണിൽ അയൽ രാജ്യമായ ശ്രീലങ്കയിലേക്ക്,സിരിസേനയ്ക്ക് മോദിയുടെ ഉറപ്പ്

ഇതിന് മുന്നോടിയായി പുതുതായി തിരഞ്ഞെടുത്ത സാമാജികര്‍ സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്ത് സംസാരിക്കും. കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന് അവതരിപ്പിക്കും.

Narendra Modi

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേൽക്കുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ഇത്തവ 352 സീറ്റുകളാണ് ലഭിച്ചത്. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ് തുക കൂട്ടുക എന്നതാണ് മോദി മന്ത്രിസഭ ഇന്ന് ചേർന്നപ്പോൾ ആദ്യമെടുത്ത തിരുമാനം. പ്രതിമാസം 2500 രൂപ ആണ്‍കുട്ടികള്‍ക്കും 3000 രൂപ പെണ്‍കുട്ടികള്‍ക്കും കിട്ടും. സംസ്ഥാന പോലീസിലുള്ളവരുടെ മക്കൾക്കും സ്കോളർഷിപ്പ് നൽകും.

English summary
Parliament session for budget to be held from 17th June to 26th July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X