Get Updates
Get notified of breaking news, exclusive insights, and must-see stories!

Parliament special session LIVE:ചരിത്രം, രാജ്യസഭയും കടന്ന് വനിതാ സംവരണ ബിൽ

Sep 21, 2023, 10:21 pm IST

വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസായി. 215 എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു
Sep 21, 2023, 10:04 pm IST

വനിതാ സംവരണ ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ്‌.
Sep 21, 2023, 9:52 pm IST

വനിതാ ബില്ലിനുള്ള പിന്തുണയില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും മോദി
Sep 21, 2023, 9:51 pm IST

വനിതാ ബില്ലിനെ പൂര്‍ണ മനസ്സാലേ പിന്തുണയ്ക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അതിനെ മാറ്റാതിരിക്കണമെന്നാണ് ആഗ്രഹമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Sep 21, 2023, 8:34 pm IST

മുമ്പ് പലതവണ വനിതാ സംവരണ ബില്‍ പാസാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടു. ബില്ലിന്റെ കാലാവധി പോലും പൂര്‍ത്തിയായത് കൊണ്ട് നിയമമാകാതെ പോയിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഇനിയുണ്ടാവില്ലെന്നും ധനമന്ത്രി
Sep 21, 2023, 8:07 pm IST

ധനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്യുന്നു. വനിതാ സംവരണ ബില്‍ ചരിത്രപരമെന്ന് നിര്‍മല സീതാരാമന്‍.
Sep 21, 2023, 7:49 pm IST

ഒബിസി ക്വാട്ടയില്‍ ഭേദഗതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍. വനിതാ സംവരണ ബില്‍ വേഗത്തില്‍ നടപ്പാക്കണമെന്നും കോണ്‍ഗ്രസ് എംപിമാര്‍.
Sep 21, 2023, 6:19 pm IST

വനിതാ സംവരണ ബില്ലിനെ ആരും വിമർശിക്കരുത്, എല്ലാവരും പിന്തുണയ്ക്കണമെന്നും കേന്ദ്രമന്ത്രി കിരണ്‍ കിരൺ റിജിജു.
Sep 21, 2023, 3:48 pm IST

ലോക്‌സഭയില്‍ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബില്‍ 2023നെ പിന്തുണച്ചതിനും അര്‍ത്ഥവത്തായ സംവാദത്തിനും എല്ലാ അംഗങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി
Sep 21, 2023, 3:26 pm IST

ഇന്ത്യ-കാനഡ തർക്കം രമ്യമായി പരിഹരിക്കണമെന്ന് അകാലി ദള്‍
Sep 21, 2023, 3:00 pm IST

“ഞങ്ങൾ വനിതാ സംവരണ ബില്ലിനെ ശക്തമായി പിന്തുണയ്ക്കുന്നു, അത് ഉടൻ തന്നെ (രാജ്യസഭയിൽ) പാസാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്
Sep 21, 2023, 1:35 pm IST

മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ രാജ്യസഭയിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നു
Sep 21, 2023, 1:18 pm IST

"ചന്ദ്രയാൻ ഒരു പ്രത്യേക വ്യക്തിയുടെ പ്രയത്നത്തിന്റെ ഫലമല്ല. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞർ നടത്തിയ 50 വർഷത്തെ ശാസ്ത്രീയ പ്രവർത്തനത്തിന്റെ ഫലമാണിത്," ടിഎംസി എംപി സൗഗത റോയ്
Sep 21, 2023, 12:22 pm IST

ചന്ദ്രയാന്‍ ദൌത്യത്തെ പ്രകീർത്തിച്ച് ശശി തരൂർ
Sep 21, 2023, 12:06 pm IST

രാജ്യസഭയിലും വനിതാ സംവരണ ബില്‍ ഏകകണ്ഠമായി പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജെപി നദ്ദ
Sep 21, 2023, 11:32 am IST

നിയമമന്ത്രി സംസാരിക്കുന്നു
Sep 21, 2023, 11:32 am IST

"വനിതാ സംവരണ ബില്ലിൽ, ഞങ്ങൾ ആർട്ടിക്കിൾ 330-ൽ ഒരു ഭേദഗതി നിർദ്ദേശിക്കുന്നു. ആർട്ടിക്കിൾ 332-ന്റെ ഒരു വകുപ്പും ആർട്ടിക്കിൾ 334-ൽ ഒരു വകുപ്പ് ചേർക്കലും." കേന്ദ്ര നിയമമന്ത്രി പറയുന്നു.
Sep 21, 2023, 11:30 am IST

രാജ്യസഭയില്‍ വനിതാ സംവരണബില്ലില്‍ ചർച്ച ആരംഭിച്ചു
Sep 21, 2023, 11:20 am IST

വനിത സംവരണ ബില്ലിനെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയില്ലെന്ന് ആർജെഡി എംപി മനോജ് ഝാ
Sep 21, 2023, 11:13 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
Sep 21, 2023, 11:12 am IST

ഇന്നലെ ഇന്ത്യയുടെ പാർലമെന്ററി യാത്രയുടെ സുവർണ നിമിഷമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sep 21, 2023, 10:10 am IST

മറ്റ് സുപ്രധാനമായ ചില ബില്ലുകളും ഇന്ന് ലോക്സഭയില്‍ എത്തിയേക്കും
Sep 21, 2023, 9:11 am IST

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യസഭയിൽ വനിതാ സംവരണ ബില്ലിനെ കുറിച്ച് ചർച്ച ചെയ്യും
Sep 21, 2023, 8:28 am IST

കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ വനിത സംവരണ ബില്ല് ഇന്ന് രാജ്യസഭ ചർച്ച ചെയ്യും
Sep 21, 2023, 8:26 am IST

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് ലോക്‌സഭ ഇന്ന് ചർച്ച നടത്തും.
Sep 20, 2023, 9:03 pm IST

പാർലമെന്റ് പ്രത്യേക സമ്മേളനം; സെൻസസും മണ്ഡലപുനഃർനിർണയവും നടത്തുമെന്ന് അമിത് ഷാ

വനിതാ സംവരണം ബിൽ നടപ്പാക്കാൻ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സെൻസസും മണ്ഡലപുനഃർനിർണയവും നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Sep 20, 2023, 7:37 pm IST

പ്രത്യേക പാർലമെന്റ് സമ്മേളനം; വനിത സംവരണ ബിൽ ലോക്സഭയിൽ പാസായി

വനിതാ സംവരണ ബില്ല് ലോക്‌സഭയില്‍ പാസായി.454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു.ബില്ല് നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും
Sep 20, 2023, 7:31 pm IST

പാർലമെന്റ് പ്രത്യേക സമ്മേളനം; വനിതാ ബില്ലിൽ വോട്ടെടുപ്പ്

വനിതാ ബില്ലിൽ ലോക്സഭയിൽ വോട്ടെടുപ്പ്.ഭരണഘടനാ ഭേദഗതിയിലാണ് വോട്ടെടുപ്പ്
Sep 20, 2023, 4:27 pm IST

മണ്ഡല പുനർനിർണായ നീക്കത്തിൽ ആശങ്കയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെക്കേ ഇന്ത്യയുടെ പ്രാധിനിത്യം വെട്ടി കുറയ്ക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ട്. ഇതു മുളയിലേ നുള്ളണമെന്നും സ്റ്റാലിന്‍
Sep 20, 2023, 4:26 pm IST

എഎപി പ്രതികരണം

വനിതാസംവരണ ബില്ല് വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്ന് എഎപി നേതാവ് സഞ്ജയ് സിം​ഗ്
READ MORE

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. അഞ്ച് ദിവസത്തെ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് മാറ്റല്‍ തുടങ്ങിയ വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

parliament
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+