പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം: ദില്ലി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ബിൽ പാസാക്കും
ദില്ലി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച ലോക്സഭയെ അഭിസംബോധന ചെയ്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിനും മറ്റ് 12 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ട വിവരം അംഗങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
രണ്ട് സഭകളും മരണപ്പെട്ടവര്‍ക്ക് ആദരവര്‍പ്പിക്കുകയും മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ജഡ്ജിമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ബില്‍ അംഗങ്ങള്‍ പാസാക്കിയപ്പോള്‍ രാജ്യസഭ എആര്‍ടി ബില്‍ പാസാക്കി.

എന്നാല്‍ സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്ന് ലോകസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. രാഷ്ട്രപതി പുറപ്പെടുവിച്ച ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2021 ന് എതിരെ പ്രതിപക്ഷത്തിലെ ചില അംഗങ്ങള്‍ നിയമപരമായ പ്രമേയം പാസാക്കും. 1946ലെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഡോ. ജിതേന്ദ്ര സിംഗാണ് അവതരിപ്പിക്കുക.
അതേസമയം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ഡയറക്ടര്‍മാരുടെ കാലാവധി പരമാവധി അഞ്ച് വര്‍ഷമാക്കി നിജപ്പെടുത്തുന്നതിനുള്ള രണ്ട് ബില്ലുകള്‍ ലോക്സഭ വ്യാഴാഴ്ച പാസാക്കി. അന്വേഷണ ഏജന്‍സികളുടെ തലവന് അനുവദിച്ചിരിക്കുന്ന നിശ്ചിത കാലാവധി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും കെട്ടിക്കിടക്കുന്നവ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (ഭേദഗതി) ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പേഴ്‌സണല്‍ മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.












Click it and Unblock the Notifications