Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റ്: പ്രത്യേക സമ്മേളനം എന്തിന്? ഇതുവരെ പ്രത്യേക സമ്മേളനം ചേർന്നത് 7 തവണ മാത്രം

ഡല്‍ഹി: പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം നാളെ ആരംഭിക്കും. സമ്മേളനത്തിന്റെ അജണ്ട സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതിനാല്‍ തന്നെ ഇപ്പോഴും പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടയില്‍ തന്നെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഒരു അജണ്ടയും പട്ടികപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുന്നതും.

സമ്മേളനത്തിനായി സർക്കാർ ബുധനാഴ്ച ഒരു "താത്കാലിക പട്ടിക" പുറത്തിറക്കിയിട്ടുണ്ട്. അതിൽ നാല് ബില്ലുകളും 75 വർഷത്തെ പാർലമെന്റിന്റെ യാത്രയെക്കുറിച്ചുള്ള ചർച്ചയുമാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനും അപ്പുറം വലിയത് എന്തോ സർക്കാർ സമ്മേളനത്തിലേക്ക് കരുതിവെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികള്‍ സംശയിക്കുന്നത്.

parliament-

പാർലമെന്റിന്റെ ഒരു പ്രത്യേക സമ്മേളനത്തിൽ ഒരിക്കൽ മാത്രമാണ് ബിൽ ചർച്ച ചെയ്യപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്, അതും 2017ല്‍ മാത്രം. ജി എസ് ടിയുമായി ബന്ധപ്പെട്ട ബില്ലായിരുന്നു അന്ന് സഭയില്‍ അവതരിപ്പിച്ചത്. സാധാരണഗതിയിൽ, ഒരു പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അജണ്ട നിർദ്ദേശിക്കുന്നതിനും സംവാദ വിഷയങ്ങളിൽ ധാരണയിലെത്തുന്നതിനുമായി സർക്കാർ സർവകക്ഷിയോഗം നടത്താറുണ്ട്.

എന്നാല്‍ തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന് ഞായറാഴ്ച വൈകീട്ട് മാത്രമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. 2017ൽ ജിഎസ്ടി ബിൽ അവതരിപ്പിച്ചതിന് പുറമെ നേരത്തെ ഒരു തവണ ലോക്സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. 2008 ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു അത്.
സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം നീട്ടുന്നതിനായും രണ്ടുതവണ പ്രത്യേക സെഷനുകൾ വിളിച്ചുചേർത്തിട്ടുണ്ട്.

ദേശീയ പ്രാധന്യമുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യാനും അനുസ്മരണങ്ങളും ആഘോഷങ്ങളും നടത്താനുമാണ് കൂടുതലായി പ്രത്യക സമ്മേളനങ്ങള്‍ വിളിച്ച് ചേർക്കുന്നത്. ഇത്തവണ രാജ്യത്തിന്റെ പേര് റിപ്പബ്ലിക്ക് ഓഫ് ഭാരത് എന്നാക്കല്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, തുടങ്ങിയ വിവിധ അജണ്ടകള്‍ സർക്കാറിനുണ്ടെന്നുണ്ടെന്നാണ് അഭ്യൂഹം. അതേസമയം, സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിച്ച് ഗണേശ ചതുർത്ഥി ദിനത്തില്‍ പുതിയ മന്ദിരത്തിലേക്ക് മാറിയേക്കും.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം

പാർലമെന്ററി കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയാണ് സെഷൻ വിളിക്കാനുള്ള തീരുമാനം എടുക്കുന്നത്. രാഷ്ട്രപതിയുടെ പേരിൽ പാർലമെന്റ് അംഗങ്ങളെ സമ്മേളനത്തിനായി വിളിക്കുന്നതും ഈ കമ്മിറ്റി തന്നെ. ഇന്ത്യൻ ഭരണഘടന പാർലമെന്റിന്റെ "പ്രത്യേക സമ്മേളനം" എന്ന പദം പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്

സർക്കാർ പ്രത്യേക സെഷൻ എന്ന് വിളിക്കുന്നത് പോലും ആർട്ടിക്കിൾ 85(1) ലെ വ്യവസ്ഥകൾ അനുസരിച്ചാണ്. ഈ വകുപ്പിന് കീഴിലാണ് എല്ലാ സെഷനുകളും നടക്കുന്നത്. ബജറ്റ് സമ്മേളനം ഫെബ്രുവരി 1 മുതൽ മെയ് 7 വരെയും മൺസൂൺ സമ്മേളനം ജൂലൈ 15 മുതൽ സെപ്തംബർ 15 വരെയും ശീതകാല സമ്മേളനം നവംബർ 5 മുതല്‍ ഡിസംബർ 22 വരെയും (അല്ലെങ്കിൽ ദീപാവലിക്ക് ശേഷമുള്ള നാലാം ദിവസം, ഏതാണോ പിന്നീട്) എന്ന് നിർദേശിക്കുന്നത് 1955-ലെ ഒരു ലോക്‌സഭാ കമ്മിറ്റിയാണ്. ഭരണഘടന അനുസരിച്ച്, രണ്ട് പാർലമെന്റ് സമ്മേളനങ്ങൾക്കിടയിൽ ആറ് മാസത്തിൽ കൂടുതൽ ഇടവേള ഉണ്ടാകരുത്.

പാർലമെന്റിന്റെ ഏഴ് പ്രത്യേക സമ്മേളനങ്ങളാണ് ഇതുവരെ നടന്നിരിക്കുന്നത്. ഏഴിൽ മൂന്നെണ്ണം ദേശീയ പ്രാധാന്യമുള്ള സംഭവങ്ങളെ അനുസ്മരിക്കുന്നതായിരുന്നു, തമിഴ്‌നാട്, നാഗാലാൻഡ് (1977), ഹരിയാന (1991) എന്നിവിടങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനായും പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചു ചോർത്തു. 2008-ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ വിശ്വാസവോട്ടെടുപ്പ് നടത്താനും 2017 ജിഎസ്ടി നടപ്പിലാക്കും പ്രത്യേക സമ്മേളനങ്ങള്‍ വിളിക്കുകയുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+