കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ അവതരിപ്പിച്ചു, സഭയില്‍ പ്രതിപക്ഷം ബഹളം

Google Oneindia Malayalam News

Newest First Oldest First
11:31 AM, 22 Dec

ഇന്ന് ഇരുസഭകളും ആരംഭിച്ച ഉടനെയാണ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സഭാ അധ്യക്ഷന്‍മാര്‍ അറിയിച്ചത്. നേരത്തെ നിശ്ചയിച്ചതിലും നേരത്തെയാണ് പാര്‍ലമെന്റ് പിരിഞ്ഞത്.
11:29 AM, 22 Dec

സഭാ നടപടികള്‍ സുഗമമായി നടത്താന്‍ സാധിക്കാത്തതില്‍ ഓരോ അംഗങ്ങളും ആത്മപരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
11:29 AM, 22 Dec

രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ച ചെയര്‍മാന്‍ വെങ്കയ്യ നായിഡു, പ്രതീക്ഷിച്ച പോലെ സഭ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്ന് അഭിപ്രായപ്പെട്ടു.
11:28 AM, 22 Dec

ഒമൈക്രോണ്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചുവെന്ന് സ്പീക്കര്‍ പറഞ്ഞു.
11:27 AM, 22 Dec

ബഹളത്തിനിടയിലും പ്രധാനപ്പെട്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനും സാധിച്ചത് നേട്ടമാണെന്നും സ്പീക്കര്‍.
11:26 AM, 22 Dec

ശീതകാല സമ്മേളനത്തില്‍ ലോക്‌സഭയുടെ 18 മണിക്കൂര്‍ 48 മിനുട്ട് സമയം നഷ്ടമായെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
11:25 AM, 22 Dec

ലോക്‌സഭയും രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
6:16 PM, 21 Dec

റൂള്‍ബുക്ക് വലിച്ച് കീറി എറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍
6:15 PM, 21 Dec

രാജ്യസഭയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയനെ സസ്‌പെന്‍ഡ് ചെയ്തു
5:28 PM, 21 Dec

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
4:28 PM, 21 Dec

തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
3:39 PM, 21 Dec

മാപ്പുപറഞ്ഞാല്‍ പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ചില പ്രതിപക്ഷ എംപിമാരുടെ നടപടികളില്‍ അച്ചടക്കം തീരെയില്ലെന്നും മന്ത്രി
3:36 PM, 21 Dec

വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസ്സാക്കി. പ്രതിപക്ഷം രാജ്യസഭയിൽ നിന്നിറങ്ങിപ്പോയി
3:11 PM, 21 Dec

രാജ്യസഭയില്‍ തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തെ ചൊല്ലി ബഹളം. ബില്ലിലെ ഭേദഗതിക്കെതിരെ വ്യാപക എതിര്‍പ്പ്‌
2:36 PM, 21 Dec

ബിൽ അവതരിപ്പിച്ച ശേഷം ലോക്സഭ പിരിഞ്ഞു
2:36 PM, 21 Dec

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ വലിച്ച് കീറി പ്രതിപക്ഷം. സഭയില്‍ പ്രതിപക്ഷ ബഹളം
2:32 PM, 21 Dec

ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം
2:28 PM, 21 Dec

ബാലവിവാഹ നിരോധന നിയമത്തില്‍ ഈ ബില്‍ എഴുതി ചേര്‍ക്കും
2:22 PM, 21 Dec

എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്ന് ബിൽ
2:22 PM, 21 Dec

സ്ത്രീകളുടെ വിവാഹ പ്രായം 21ലേക്ക് ഉയർത്തുന്നതാവും നിയമം
2:21 PM, 21 Dec

വിവാഹ പ്രായം ഉയര്‍ത്തുന്ന ബില്‍ സഭയില്‍ അവതരിപ്പിച്ചു
1:55 PM, 21 Dec

ശൈശവ വിവാഹ ഭേദഗതി ബില്‍ ഇന്ന് സഭയില്‍ കൊണ്ടുവരും
1:54 PM, 21 Dec

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ അവതരിപ്പിക്കും. ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു
1:52 PM, 21 Dec

ലഖിംപൂര്‍ ഖേരി: കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പട്ട് പ്രതിപക്ഷത്തിന്റെ മാര്‍ച്ച് പാര്‍ലമെന്റില്‍
3:30 PM, 20 Dec

ലഖിംപൂര്‍ ഖേരി വിഷയത്തില്‍ ഇരുസഭകളിലും ശക്തമായ പ്രതിഷേധം; സഭ നാളത്തേക്ക് പിരിഞ്ഞു
3:29 PM, 20 Dec

തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ, 2021 ലോക്‌സഭയിൽ പാസാക്കി.
1:33 PM, 20 Dec

ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ ആധാര്‍ ആവാസവ്യവസ്ഥയുമായി വോട്ടര്‍പട്ടികകളെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍, 2021 തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമനിര്‍മ്മാണം രാജ്യത്തെ കള്ളവോട്ട് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ വിശ്വസനീയമാക്കുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എന്നാല്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ആധാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
11:45 AM, 20 Dec

ലഖിംപൂർ ഖേരി കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇന്ന് ഉച്ചയ്ക്ക് 12:30ന് പാർലമെന്റിലെ ഗാന്ധി പ്രതിമയിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തും.
11:41 AM, 20 Dec

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ പിരിഞ്ഞു
11:40 AM, 20 Dec

കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, അനുരാഗ് സിംഗ് ഠാക്കൂര്‍, നരേന്ദ്ര സിംഗ് തോമര്‍, കിരണ്‍ റിജിജു, ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
READ MORE

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് മുതല്‍ ഡിസംബര്‍ 23 വരെ നടക്കും. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌കൊണ്ടാണ് സമ്മേളനം നടക്കുക. കോവിഡ് വ്യാപനം മൂലം കഴിഞ്ഞവര്‍ഷം ശീതകാല പാര്‍ലമെന്റ് സമ്മേളനം നടന്നിരുന്നില്ല. ലഖിംപൂര്‍ ഖേരി അതിക്രമം, ഇന്ധനവില, കര്‍ഷക സമരം, വിലക്കയറ്റം, പെഗാസസ് തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും.

pa

English summary
Parliament Winter Session 2021 Malayalam Live Updates; Narendra Modi BJP Congress Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X