റഫേലും സിബിഐ തര്‍ക്കവും ഊര്‍ജിത് പട്ടേലും ആയുധമാക്കി പ്രതിപക്ഷം: പാര്‍ലമെന്‍റില്‍ ശൈത്യകാല സമ്മേളനം
ദില്ലി: ഇന്നാരംഭിക്കുന്ന പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അകമ്പടിയോടെ ആകും. തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ദേശീയ തലത്തില്‍ ശ്രദ്ധ ചെലുത്തേണ്ട എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയ്‌ക്കെടുക്കാമെന്ന് ഉറപ്പു നല്കിയിരുന്നു.
പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തോടെ ആരംഭിക്കും. വിവിധ വിഷയങ്ങളാല്‍ കലുഷിതമാകും ഇത്തവണത്തെ ശൈത്യകാല സമ്മേളനം.സിബിഐയിലെ പോരും റാഫേല്‍ അഴിമതിയും ഏറ്റവുമൊടുവില്‍ മോദി സര്‍ക്കാറിനെ വിവാദച്ചുഴിയിലാക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ രാജിയും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ തുറുപ്പു ചീട്ടാകും.

എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ശരവേഗത്തിലുള്ള ആരോപണങ്ങള്‍ക്ക് മറുവാദമായി അഗസ്റ്റ വെസ്റ്റ് ലാന്റും ക്രിസ്റ്റ്യന്‍ മിഷേലും മാത്രമേ ബിജെപിയുടെ ആവനാഴിയില്‍ ശേഷിക്കുന്നുള്ളു.3600 കോടി അഴിമതിയുടെ ഇടനിലക്കാരനായ മിഷേലിനെയും ഇന്ത്യയെ ഒട്ടാകെ പറ്റിച്ച് നാടുവിട്ട വിജയ് മല്യയെയും തിരികെ കൊണ്ടുവരാന്‍ ഉള്ള ശ്രമമാണ് മോദി സര്‍ക്കാറിന് ആകെ എടുത്തു പറയാന്‍ ഉള്ള ഭരണ്‌നേട്ടം.
ഒരു മാസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ പാസാകാനിരിക്കുന്ന മുത്തലാഖ് നിയമമാക്കാനും സര്‍ക്കാര്‍ ശ്രമിക്കും.ശിവസേന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമനിര്‍മ്മാണത്തിനും ശ്രമം തുടങ്ങി കഴിഞ്ഞു.45 ബില്ലുകള്‍ ഇത്തവണത്തെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്‌ററം ഓഫ് മെഡിസിന്‍ ബില്‍,നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി ബില്‍,എയര്‍ക്രാഫ്റ്റ് അമെന്‍ഡ്‌മെന്‍റ് ബില്‍.ജാലിയന്‍വാലാ ബാഗ് നാഷണല്‍ മെമ്മോറിയല്‍ ബില്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട ബില്ലുകള്‍.
കഴിഞ്ഞ മാസം ബെംഗളൂരുവില്‍ അന്തരിച്ച മുന്‍ കേന്ദരമന്ത്രി എച്ച് എന്‍ അനന്ത കുമാറിന് ആദരാജ്ഞലിയര്‍പ്പിശേഷമാണ് സമ്മേളനം ആരംഭിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ എല്ലാ നേതാക്കളും അനന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിച്ചു.


Click it and Unblock the Notifications