കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് ശീതകാലസമ്മേളനം നവംബര്‍ 18 മുതല്‍; സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അടുത്ത മാസം 18ന് ആരംഭിക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി ശീതകാല സമ്മേളനം നവംബര്‍ 21ന് ആരംഭിച്ച് ജനുവരി ആദ്യവാരം അവസാനിക്കുകയാണ് ചെയ്യാറ്. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗമാണ് മൂന്ന് ദിവസം മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 13ന് സമ്മേളനം അവസാനിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രാലയം അറിയിച്ചു.

Parliam

ഒട്ടേറെ നിര്‍ണായക ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. കൂടാതെ രണ്ട് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. കോര്‍പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കുറച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നികുതി കുറച്ചത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും.

മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ വരുന്നു; അതിശക്തമായ മഴ പെയ്യും... തുലാമഴ ഡിസംബറിലേക്ക് നീണ്ടേക്കുംമൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ വരുന്നു; അതിശക്തമായ മഴ പെയ്യും... തുലാമഴ ഡിസംബറിലേക്ക് നീണ്ടേക്കും

ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്താനും കേന്ദ്രം തീരുമാനിച്ചിരുന്നു. ഇ സിഗററ്റും സമാനമായ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതും സംഭരിക്കുന്നതും നിരോധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.

അയോധ്യ കേസുമായി ബന്ധപ്പെട്ട വിധി വരാന്‍ സാധ്യത നവംബര്‍ 18ന് മുമ്പാണ്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ വിധി വന്നതിന് തൊട്ടുപിന്നാലെലായും പാര്‍ലമെന്റ് സമ്മേളനം. ഇതാകട്ടെ സഭയെ പ്രക്ഷുബ്ദമാക്കുമെന്നാണ് കരുതുന്നത്.

English summary
Parliament Winter Session From November 18 To December 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X