കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഒഴിവാക്കിയേക്കും; ബജറ്റ് സമ്മേളനത്തില്‍ ലയിപ്പിക്കാന്‍ സാധ്യത

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനം ദില്ലിയില്‍ രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയേക്കും. ജനുവരി അവസാന വാരത്തിന് മുമ്പ് പാര്‍ലമെന്റ് തുറക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ബജറ്റ് സമ്മേളനത്തില്‍ ശീതകാല സമ്മേളനം ലയിപ്പിക്കാനാണ് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 1നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.

l

മഴക്കാല സമ്മേളനം സെപ്തംബറില്‍ നടത്തിയ വേളയില്‍ തന്നെ കൊറോണ വെല്ലുവിളിയായിരുന്നു. നിരവധി എംപിമാര്‍ക്ക് രോഗം ബാധിച്ചതിനാല്‍ സമ്മേളന നടപടികളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പ്രായക്കൂടുതലുള്ള എംപിമാര്‍ക്ക് ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശൈത്യകാല സമ്മേളനം മാറ്റിവെക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.

ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണം; ബിജെപി നീക്കത്തെ പിന്തുണയ്ക്കുമെന്ന് എന്‍സിപിഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണം; ബിജെപി നീക്കത്തെ പിന്തുണയ്ക്കുമെന്ന് എന്‍സിപി

ഇതിന് മുമ്പും പലപ്പോഴായി ശൈത്യകാല സമ്മേളനം വിവിധ കാരണങ്ങളാല്‍ നീട്ടിവച്ചിട്ടുണ്ട്. ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യത്തിലും ശൈത്യകാല സമ്മേളനം നേരത്തെ പലപ്പോഴായി നടന്നിരുന്നു. എട്ടുതവണ ഇത്തരത്തില്‍ മാറ്റിവച്ചിട്ടുണ്ട് എന്നാണ് പാര്‍ലമെന്റ് രേഖകളില്‍ വ്യക്തമാകുന്നത്. 1962ലും 2003ലും ശൈത്യകാല സമ്മേളനം രണ്ടുഘട്ടങ്ങളായിട്ടാണ് നടത്തിയത്. രണ്ടാം ഘട്ടം ജനുവരിയിലേക്ക് നീട്ടിയിരുന്നു. അന്ന് ബജറ്റ് സമ്മേളനം മാര്‍ച്ചിലായിരുന്നു നടന്നിരുന്നത്.

രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല; മറഞ്ഞ വെളിച്ചം തിരിച്ചെത്തുക ജനുവരി 23ന്, എന്താണ് പോളാർ നൈറ്റ്?രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല; മറഞ്ഞ വെളിച്ചം തിരിച്ചെത്തുക ജനുവരി 23ന്, എന്താണ് പോളാർ നൈറ്റ്?

എന്നാല്‍ അടുത്ത കാലത്തായി ബജറ്റ് സമ്മേളനം ഫെബ്രുവരി ആദ്യത്തിലേക്ക് മാറ്റിയിരുന്നു. സാമ്പത്തിക നടപടികള്‍ എളുപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്. ബജറ്റ് സമ്മേളനവും ശൈത്യകാല സമ്മേളനവും ഒരുമിച്ച് നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

രാജ്യത്ത് കൊറോണ ഭീതി അകന്നിട്ടില്ല. ദില്ലിയില്‍ ഇടയ്ക്ക് രോഗം കുറഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ വീണ്ടും വ്യാപിക്കുകയാണ്. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ് ദില്ലി-കേന്ദ്ര സര്‍ക്കാരുകള്‍. കൂടുതല്‍ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശൈത്യകാല സമ്മേളനം ആരംഭിച്ചാല്‍ എംപിമാര്‍ക്ക് വെല്ലുവിളിയാകുമോ എന്നാണ് ആശങ്ക.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Parliament winter session likely to club with Budget session- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X