കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർലമെന്റ് ശൈത്യകാല സമ്മേളനം;ലോക്സഭയിൽ ഇന്ന് കൊവിഡ് വിഷയങ്ങൾ ചർച്ചയാകും

Google Oneindia Malayalam News

ദില്ലി; 12 എംപിമാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ
ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ചയും രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. അതേസമയം സഭാനടപടികൾ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷം ഉറപ്പ് നൽകിയതോടെ ഇന്നലെ ലോക്സഭയിൽ ശൈത്യകാല സമ്മേളനത്തിലെ ആദ്യ ബിൽ പാസായി.കൃത്രിമ ഗർഭധരാണവുമായി ബന്ധപ്പെട്ട അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ബിൽ ആണ് പാസാക്കിയത്.

xloksabha3-1638271390-jpg-pagespeed-ic-wdhlufyv5y-1638274195.jpg -Properties

രാവിലെ കർഷക വിഷയങ്ങളിൽ ടിആർഎസ് സഭയിൽ പ്രതിഷേധിച്ചിരുന്നു.തുടർന്ന് രണ്ട് തവണ സഭ നിർത്തിവെച്ച ശേഷമാണ് ഉച്ചയ്ക്ക് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ബിൽ അവതരിപ്പിച്ചത്. അതിനിടെ ആമസോൺ, നെറ്റ്ഫ്ലിക്സ് മുതലായ ഓവർ-ദി-ടോപ്പ് (OTT) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഇന്നലെ സർക്കാർ സഭയിൽ നിലപാട് വ്യക്തമാക്കി. വലിയ പ്ലാറ്റ്ഫോമുകളുടെ ആധിപത്യത്തിന്റെ വർധിച്ചുവരുന്ന അപകട സാധ്യതയെ കുറിച്ച് സർക്കാരിന് അവബോധം ഉണ്ടെന്നും ഇവ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സജീവമായി തന്നെ കൈക്കൊള്ളുന്നുണ്ടെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

ഇന്ന് പാർലമെന്റിൽ

ലോക്സഭ

സാമൂഹ്യനീതി സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 26-ാമത് റിപ്പോർട്ട് അവതരിപ്പിക്കും.

രാസവള മന്ത്രാലയത്തിന് കീഴിലെ നിർജീവമായ യൂണിറ്റുകളുടെ പുനരുജ്ജീവനം' സംബന്ധിച്ച പതിനെട്ടാം റിപ്പോർട്ടിൽ (പതിനേഴാം ലോക്‌സഭ) അടങ്ങിയ കമ്മിറ്റിയുടെ നിരീക്ഷണങ്ങൾ/ ശുപാർശകൾ എന്നിവയിൽ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കും

കൊവിഡ് വിഷയങ്ങളിൽ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും

രാജ്യസഭ

ലോക്സഭയിൽ അവതരിപ്പിച്ച ഡാം സുരക്ഷ ബിൽ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ (ആർസിഎഫ്) ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.

English summary
Parliament winter session; Todays discussions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X